Tuesday, August 01, 2017 Last Updated 0 Min 4 Sec ago English Edition
Todays E paper
Tuesday 01 Aug 2017 05.52 PM

തട്ടിക്കൊണ്ടു പോകുന്നവരുടെ കൈയ്യില്‍ നിന്ന് കോളേജ് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടു ; ആ കഥ ഇങ്ങനെ

uploads/news/2017/08/132814/lady.jpg

തട്ടിക്കൊണ്ടു പോകുന്നവരുടെ കൈയ്യില്‍ നിന്ന് 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊളംബിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിനി താമസിക്കുന്ന അപാര്‍ട്ട്‌മെന്റിലെ പാര്‍ക്കിംഗ് ഭാഗത്ത് വെച്ചാണ് തട്ടിക്കൊണ്ടു പോകാന്‍ സംഘം പദ്ധതി ഇട്ടത്. തോക്കില്‍ മുനയില്‍ പെണ്‍കുട്ടിയെ നിര്‍ത്തിയ ഇവര്‍ തട്ടിക്കൊണ്ടു പോകലിന് ഒരുങ്ങിയത്. ജോര്‍ദാന്‍ ഡിന്‍സ്‌മോര്‍ എന്ന പെണ്‍കുട്ടി സംഭവത്തെ ധൈര്യപൂര്‍വ്വം നേരിടുകയായിരുന്നു.

കാറിനുള്ളില്‍ ജോര്‍ദ്ദാനെ കയറ്റിയ ശേഷം സംഘം അവളുടെ പേഴ്‌സും ഫോണും പിടിച്ചെടുത്തു. കാറിന്റെ പിന്‍സീറ്റിലേക്ക് ജോര്‍ദ്ദാനെ തള്ളിയിട്ട ശേഷം അവളെ പീഡിപ്പിക്കാന്‍ പോവുകയാണെന്ന് സംഘത്തിലൊരാള്‍ പറഞ്ഞു. എന്നാല്‍ ജോര്‍ദ്ദാന്റെ വണ്ടി ഓടിക്കാന്‍ സംഘത്തിന് അറിയില്ലായിരുന്നു. തുടര്‍ന്ന് അവളോട് തനിയെ വണ്ടിയെടുക്കാനും അടുത്തുള്ള എടിഎമ്മിലേക്ക് പോകാനും അക്രമികള്‍ പറഞ്ഞു. എടിഎം എത്തിയപ്പോള്‍ ക്യാഷ് എടുക്കാനായി ജോര്‍ദ്ദാന്‍ സീറ്റ് ബെല്‍റ്റ് അഴിച്ചു. അതോടെ രക്ഷപ്പെടാനുള്ള ആദ്യത്തെ വഴി തെളിയുകയായിരുന്നു.

പിന്നീട് അക്രമികള്‍ അവളോട് അവരുടെ ബന്ധുവിന്റെ വീട്ടിലേക്ക് വണ്ടി ഓടിക്കാന്‍ പറഞ്ഞു. അവിടെ വെച്ച് കൂട്ടുകാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ പോകുന്ന വഴിക്ക് വണ്ടി തന്ത്രപൂര്‍വ്വം ന്യൂട്രെലില്‍ ഇട്ട ജോര്‍ദ്ദാന്‍ എതിരെ വണ്ടി വരുന്ന സമയത്ത് ഡ്രൈവര്‍ സീറ്റില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എതിരെ വന്ന വണ്ടിക്കാരോട് പോലീസിനെ വിളിക്കാനും ആരൊക്കെയോ തന്നെ തട്ടിക്കൊണ്ടു പോവുകയാണെന്നും നിലവിളിച്ചു കൊണ്ട് പറഞ്ഞു. സംഭവത്തില്‍ പോലീസ് 15ഉം 17 പ്രായമുള്ള അക്രമികളെ അറസ്റ്റ് ചെയ്തു.

Ads by Google
Tuesday 01 Aug 2017 05.52 PM
YOU MAY BE INTERESTED
TRENDING NOW