Tuesday, October 03, 2017 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Aug 2017 02.30 PM

കുഞ്ഞേ, നിനക്കെന്ത് പറ്റി ?

uploads/news/2017/08/132778/peranting010817a.jpg

കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഏറെയും കാരണം ഇന്നത്തെ ഭക്ഷണരീതിയാണ്. ചിട്ടയില്ലാത്ത ഭക്ഷണക്രമവും ഫാസ്റ്റ് ഫുഡ്ഡുകളുമാണ് കുട്ടികളുടെ ആരോഗ്യം ഇല്ലാതാക്കുന്നത്. ഇവ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് മാത്രമേ കഴിയൂ.

അപ്പുവിന് എന്നും പനിയും വയറുവേദനയുമാണ്. മരുന്ന് കഴിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പനി വിട്ടുമാറും. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ വീണ്ടും പനി തിരിച്ചെത്തും. എന്തു പറ്റിയെന്റെ കുഞ്ഞിന് ?അപ്പുവിന്റെ അമ്മ സങ്കടത്തോടെ പറഞ്ഞു.

ഇക്കാലത്ത് അമ്മമാരുടെയെല്ലാം പരാതിയാണിത്. മാറുന്ന ഭക്ഷണശൈലിയും കൃത്യനിഷ്ഠയില്ലാത്ത ജീവിതവുമാണ് കുട്ടികളെ രോഗത്തിനടിമകളാക്കുന്നത്.

എന്നാല്‍ ഇവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളാണ്. മഴക്കാലമായതിനാല്‍ കുഞ്ഞിന്റെ ആരോഗ്യം മോശമാകാനുള്ള സാധ്യതയുമേറെയാണ്.

മാറുന്ന ഭക്ഷണശൈലി


കേരളീയത്തനിമയുള്ള ഭക്ഷണരീതിയെ പൂര്‍ണ്ണമായും പിന്തള്ളി പാശ്ചാത്യരുടെ ഭക്ഷണരീതിയെ അനുകരിക്കുകയാണ് പലരും. മുതിര്‍ന്നവരേക്കാളുപരി കുട്ടികള്‍ക്കാണ് ഇത്തരം ഭക്ഷണത്തോട് താല്പര്യം.

എണ്ണയും കളറുകളും ചേര്‍ത്തതും കട്ടി കൂടിയതുമായ കൃത്രിമ ഭക്ഷ്യവസ്തുക്കളാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രക്തത്തെ മലിനമാക്കുകയും ദഹനപ്രക്രിയയെ അവതാളത്തിലാക്കുകയും ചെയ്യും.

മൈദയും റവയും അരുത്


മൈദ, റവ എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. മൈദയില്‍ തയാമിന്റെ അളവ് വളരെ കുറവാണ്. ധാന്യങ്ങളിലെ തവിട് പൂര്‍ണ്ണമായും കളഞ്ഞാണ് ഇവ തയാറാക്കുന്നത്. ഇത് കുട്ടിയുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കുന്നു.

പാകം ചെയ്യാത്ത മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുക. പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് നല്‍കുമ്പോള്‍ അവയിലെ പോഷകാംശം പതിന്മടങ്ങ് വര്‍ധിക്കുകയും ഇത് കഴിക്കുന്ന കുട്ടികളുടെ പ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യും. ഇവയെക്കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയും പോഷകസമ്പുഷ്ടമാണ്.

ആരോഗ്യകരമായ ഭക്ഷണത്തിന്


മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പച്ചക്കറി എത്രത്തോളം ആരോഗ്യപ്രദമാണെന്ന് പറയാനാവില്ല. അതിനാല്‍ കുറച്ച് പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്യാന്‍ ശ്രമിക്കണം. കാര്‍ഷിക നേഴ്സറിയില്‍ നിന്നോ അടുത്തുള്ള കൃഷി ഭവനില്‍ നിന്നോ മികച്ച പച്ചക്കറി വിത്തുകള്‍ ലഭിക്കും.

കൃഷി ചെയ്യാന്‍ സാധിക്കാത്തവര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങുമ്പോള്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. അമിതമായ കീടനാശിനി പ്രയോഗത്തിലൂടെയാണ് പച്ചക്കറികള്‍ കൃഷി സ്ഥലത്ത് നിന്നും വീടുകളിലേക്കെത്തുന്നത്.

അതിനാല്‍ പച്ചക്കറികളും പഴങ്ങളും മൂന്നോ നാലോ മണിക്കൂര്‍ വെള്ളത്തിലിട്ട് വിഷാംശം പോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

പഞ്ചസാര അമിതമാകരുത്


പഞ്ചസാരയോട് അമിതതാല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളുണ്ട്. ഇതില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. എന്നാല്‍ പഞ്ചസാരയുടെ അമിതോപയോഗം പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തെ നശിപ്പിക്കും.

കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങള്‍, ജാം, ചോക്ളേറ്റ്, പേസ്ട്രി എന്നിവ കുട്ടികളെ കഴിക്കാന്‍ ശീലിപ്പിക്കരുത്. കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറി സാധനങ്ങളും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ക്ക് പകരം കാരറ്റ്, വെള്ളരിക്ക എന്നിവ നല്‍കുക.

ഉപ്പ് അമിതമാകരുത്


പഞ്ചസാര പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ ശരീരത്തിലെത്തുന്ന അമിതമായ ഉപ്പിന്റെ അളവും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

അച്ചാറുകള്‍, പപ്പടം, സോസുകള്‍, ബട്ടര്‍, ബ്രെഡ്, കേക്ക്, ബിസ്‌ക്കറ്റ് എന്നിവയില്‍ ആവശ്യത്തിലധികം ഉപ്പടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍, ആമാശയത്തിലുണ്ടാകുന്ന ക്യാന്‍സര്‍, എല്ലുകളുടെ ബലക്ഷയം എന്നിവ ഉപ്പിന്റെ അമിതമായ ഉപയോഗം വരുത്തി വയ്ക്കുന്ന വിനയാണ്.

കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തയയ്ക്കുന്ന സ്നാക്സില്‍ ബ്രഡ്, ജാം, ബിസ്‌ക്കറ്റ്, ബ്രെഡ് എന്നിവയെ ഒഴിവാക്കി ആപ്പിള്‍, ഓറഞ്ച്, പപ്പായ എന്നിവ നല്‍കാം.

Advertisement
Ads by Google
Ads by Google
TRENDING NOW