Wednesday, June 06, 2018 Last Updated 49 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Aug 2017 02.03 PM

മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ ആരാധിക

uploads/news/2017/08/132775/CiniLOcTMohanlal.jpg

മഞ്ജുവാര്യര്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍. സാജിദ് യാഹയാ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

വൈല്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍കുമാര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. മോഹന്‍ലാല്‍ എന്ന നടനെ ആരാധിക്കുന്ന ഒരു കുടുംബിനിയുടെ കഥയാണ് തികച്ചും രസാവഹമായി ഈ ചിത്രത്തിലൂടെ അതവതരിപ്പിക്കുന്നത്.

ഒരു ഫുള്‍ ഫിലില്‍ ആയിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജൂവാര്യരെ സംബന്ധിച്ചിടത്തോളം ഭാവാഭിനയരംഗത്ത് ഏറെ മുമ്പത്തിയില്‍ നില്‍ക്കുന്ന നടിയാണ് ഇത്രയും കാലത്തെ അഭിനയജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഹ്യൂമര്‍ പശ്ചാത്തലത്തിലുള്ള ഒരു കഥാപാത്രത്തെ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.

1980 ഇരുപതാംതീയതി മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം റിലീസായതു മുതല്‍ 2016 ഒക്‌ടോബര്‍ 7-ാംതീയതി പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നതുവരെയുള്ള കാലഘട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

uploads/news/2017/08/132775/CiniLOcTMohanlal1.jpg

മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ ംമോഹന്‍ലാല്‍ ആദം സ്‌കീനിലെത്തുന്ന സമയത്ത് കോമളപുര എന്ന ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടി പിറന്നു. മീനാക്ഷി മീനുക്കുട്ടി എന്നാണ് എല്ലാരും ആ കുട്ടിയെ വിളിച്ചുപോന്നത്.

മീനുക്കുട്ടിക്ക് ഓര്‍മ്മ വച്ച നാള്‍മുതല്‍ അവള്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മാറി. പിന്നീട് അവളുടെ ഓരോ വളര്‍ച്ചയിലും മോഹന്‍ലാലിന്റെ ഏതെങ്കിലും ഒരു സ്പര്‍ശം ഉണ്ടാകും.

ചിത്രത്തിന്റെ കഥ നടക്കുന്നത് മീനാക്ഷിയുടെ വിവാഹത്തിനു ശേഷമാണ്. വിവാഹം നടക്കുന്നതാകട്ടെ നരസിംഹം റിലീസായ ദിവസത്തിലാണ്.

കളിക്കൂട്ടുകാരനും ഒന്നിച്ചു പഠിക്കുകയും ചെയ്ത സേതുമാധവനാണ് മീനുവിനെ വിവാഹം കഴിച്ചത്. സേതുമാധവന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്.

സേതുവിന്റെയും മീനാക്ഷിയുടെയു വൈവാഹികജീവിതം മീനാക്ഷിയുടെ ഈ താരാരാധന, സേതുമാധവനെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ ചിത്രത്തിലൂടെ ഏറെ രസാകരമായി പറയുന്നത്.

നാട്ടില്‍ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു സംഭവം ഇവരെ ഗ്രാമത്തില്‍നിന്നും നഗരത്തിലെത്താന്‍ പ്രേരിപ്പിക്കുന്നു. നഗരത്തിലെ ഒരു ഹൗസിംഗ് കോളനിയിലാണ് ഇവര്‍ താമസിക്കാനെത്തുന്നത്. ഗിരിനഗര്‍ എന്ന ഹൗസിംഗ് കോളനിയില്‍.

ഈ ഹൗസിംഗ് കോളനിയില്‍ നിരവധി പേര്‍ അയല്‍വാസികളും കോളനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെ നിരവധി പേരുമായി മീനാക്ഷിക്കും കുടുംബത്തിനും ബന്ധപ്പെടേണ്ടതായി വരുന്നു.

പല പുതിയ കഥാപാത്രങ്ങളും ഇവരുടെ പ്രത്യേകിച്ച് മീനാക്ഷിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. അതില്‍ ചില പ്രധാന വ്യക്തികളാണ് ആലുവാ പ്രമോദ്, കൈമള്‍, ഭാര്യ ഏലൂര്‍ അമ്മിണി, പത്മനാഭന്‍, കൂനമ്മാവ് സോളമന്‍, സാത്താന്‍ ജോസഫ്, ഓട്ടോ അനി എന്നിവരൊക്കെ ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ടവരാണ്.

uploads/news/2017/08/132775/CiniLOcTMohanlal2.jpg

നഗത്തിലെത്തിയ മീനാക്ഷിക്കും കുടുംബത്തിനും ഗ്രാമത്തിലുണ്ടായതിനേക്കാളും വലിയൊരു പ്രശ്‌നമായിരുന്നു നേരിടേണ്ടി വന്നത്. ഈ പ്രശ്‌നമാണ് ചിത്രത്തിന്റെ കഥാഗതിയുടെ വഴിത്തിരിവിനും കാരണമാകുന്നു.

ഇന്ദ്രജിത്താണ് സേതുമാധവനെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, സുനില്‍ സുഗത, കെ.പി.ഏ.സി. ലളിത, കോട്ടയം നസീര്‍, ശ്രീജിത്ത് രവി, സലിംകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സിജോയി (അങ്കാലി ഫെയിം), കൃഷ്ണകുമാര്‍, ഗോകുലന്‍, പ്രദീപ് കോട്ടയം, പ്രസീത, സഞ്ജന, സുധി കോപ്പ, ബിജുക്കുട്ടന്‍, ശ്രേയാ രമേഷ്, മാസ്റ്റര്‍ അര്‍ജുന്‍, പ്രദീപ്, അഞ്ജലി നായര്‍, ബേബി മീനാക്ഷി, മാസ്റ്റര്‍ വിശാല്‍, മാസ്റ്റര്‍ ഷെബിന്‍, മാസ്റ്റര്‍ അവിഷ് എന്നിവരും പ്രധാന താരങ്ങളാണ്. മാധ്യമപ്രവര്‍ത്തകനും മിമിക്രി കലാകാരനുമായ സുനീഷ് വാരനാടിന്റെതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ടോണി ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു.

ഷാജികുമാര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റിയൂം ഡിസൈന്‍- പ്രവീണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജീവന്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, സംവിധാന സഹായികള്‍- ജിബിന്‍ ജോയ്, നഹാസ് നാസര്‍, ശബരി വിശ്വം, ദീപക് എസ്. തച്ചേട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ദു പനയ്ക്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - സേതു അടൂര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- രാധാകൃഷ്ണന്‍ ചേലേരി, സുരേഷ് മിത്രക്കരി, ഫോട്ടോ: രോഹിത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

- വാഴൂര്‍ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW