Saturday, May 19, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 31 Jul 2017 04.42 PM

ശരീരത്തിനോട് ചോദിക്കൂ... ഈശ്വരനെ ദര്‍ശിക്കൂ...

uploads/news/2017/07/132489/jyothi310717a.jpg

നമ്മുടെ തലയില്‍ ഒരുലക്ഷം മുടികളുണ്ടത്രെ! അതില്‍ 80 ശതമാനം വളര്‍ന്നുകൊണ്ടിരിക്കും. ബാക്കി 20 ശതമാനം വിശ്രമാവസ്ഥയിലാണ്. മനുഷ്യമസ്തിഷ്‌കം ഒരു വലിയ ഇലക്‌ട്രോണിക്ക് കമ്പ്യൂട്ടറാണ്.

മനുഷ്യശരീരം എല്ലാ അര്‍ത്ഥത്തിലും ഒരു മഹാത്ഭുതമാണ്. ഇതിലൂടെ എങ്ങനെ ഈശ്വരനെ തിരിച്ചറിയാമെന്ന് നോക്കാം.

ആദ്യമായി മനുഷ്യന്റെ തലച്ചോറിനെക്കുറിച്ച് നോക്കാം. 490 കി.മീ. നീളമുള്ള രക്തക്കുഴലുകള്‍. ഒരു മസ്തിഷ്‌ക സെല്ലില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ അഞ്ചിരട്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും.

തലച്ചോറിന്റെ നിര്‍ദ്ദേശങ്ങള്‍ 170 മൈല്‍ വേഗത്തില്‍ നാഡികോശങ്ങളിലൂടെ കുതിക്കുന്നു. ഒരു സെക്കന്റില്‍ ഒരുലക്ഷം സന്ദേശങ്ങള്‍ അയയ്ക്കുന്നു.

മനുഷ്യന്റെ ശ്വാസോച്ഛ്വാസം രക്തപ്രവാഹം, ദാഹം, അംഗചലനം എന്തിന് കണ്‍പോളകളുടെ ചലനം പോലും തലച്ചോര്‍ നിര്‍വ്വഹിക്കുന്നു- നിയന്ത്രിക്കുന്നു.

നമ്മുടെ മസ്തിഷ്‌കത്തിന് 25 വാട്ട്‌സ് വൈദ്യുതി ഉല്‍പ്പാദിക്കാന്‍ കഴിയുമത്രേ. പല മസ്തിഷ്‌ക പ്രവര്‍ത്തനത്തിനും ഈ വൈദ്യുതി ആവശ്യമാണ്. ഇതിന്റെ ഭാരം 1.3 കി.ഗ്രാം മാത്രമാണ്.

മനുഷ്യശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നത്- പരിരക്ഷിക്കുന്നത്-തലച്ചോറിന്റെ ഭാഗമായ 'സെറിബ്രല്‍' ആണ്.
'ഉദരം' അഥവാ ആമാശയം ഒരു മാജിക്ക് ബോക്‌സ്' ആണെന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ദഹന പ്രക്രിയയാണ് പ്രധാന ജോലി.

ദഹനത്തെ സഹായിക്കാന്‍ അതിശക്ത സംഹാരശേഷിയുള്ള ഹൈഡ്രോക്ലോറിക്ക് 'ആസിഡു'കള്‍ ഇവിടെ ധാരാളം ഉല്‍പാദിക്കപ്പെടുന്നു. ഈ 'ആസിഡു'കള്‍ക്ക് ഒരു ബ്ലെയ്ഡിനെപ്പോലും നശിപ്പിക്കാന്‍ കഴിയും. അതേസമയം ആമാശത്തെ ഒരു പ്രത്യേക പാട സംരക്ഷിക്കുകയും ചെയ്യുന്നു.

ഓരോ മൂന്നു ദിവസം കൂടുമ്പോഴും ഈ പ്രത്യേക പാട പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കും. ഒരു വ്യക്തിക്ക് തന്റെ ആയുസ്സില്‍ എത്ര പാടകള്‍ പണിയണമെന്ന് ഓര്‍ത്തുനോക്കൂ. കോടിക്കണക്കിന് മനുഷ്യര്‍ക്ക് ഓരോ ദിവസവും ഇതു ചെയ്തുകൊടുക്കുന്ന ആ സംരക്ഷകനെ നാം 'ഈശ്വരന്‍' എന്നല്ലേ വിളിക്കേണ്ടത്.

തലമുടി


നമ്മുടെ തലയില്‍ ഒരുലക്ഷം മുടികളുണ്ടത്രെ! അതില്‍ 80 ശതമാനം വളര്‍ന്നുകൊണ്ടിരിക്കും. ബാക്കി 20 ശതമാനം വിശ്രമാവസ്ഥയിലാണ്.

മനുഷ്യമസ്തിഷ്‌കം ഒരു വലിയ ഇലക്‌ട്രോണിക്ക് കമ്പ്യൂട്ടറാണ്. പഞ്ചേന്ദ്രിയങ്ങള്‍ വഴി നിരന്തരം അതില്‍ ഒരു സംവേദന സാമ്രാജ്യം തന്നെ വന്നു ലയിക്കുന്നു. ഏതു ജീവിയും കോശങ്ങളുടെ ഒരു സമൂഹം മാത്രമാണ്.

രക്തക്കുഴലുകള്‍


ഒരു മനുഷ്യശരീരത്തിലെ രക്തക്കുഴലുകള്‍ക്ക് ഭൂമിയെക്കാള്‍ രണ്ടിരട്ടി വലുപ്പമുണ്ട്. എങ്കില്‍ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാരപാത ഒരുക്കിയവന്‍ ആരാണ്?

മനുഷ്യഹൃദയം


ഒരു മിനിട്ടില്‍ 70 തവണ ഹൃദയം മിടിക്കുന്നു. അപ്പോള്‍ ഒരു ദിവസം ഒരു ലക്ഷം തവണ മിടിക്കുന്നുവെന്ന പ്രതിഭാസം ഓര്‍ത്തുനോക്കൂ. മാതാവിന്റെ ഗര്‍ഭപാത്രം മുതല്‍ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നു. ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്ല്യന്‍ കോശങ്ങളിലേക്ക് ഹൃദയം രക്തം പമ്പു ചെയ്ത് കൊണ്ടിരിക്കുന്നു.

'60' വയസ്സുവരെ ഒരു വ്യക്തിക്ക് ജീവിക്കാന്‍ ഏകദേശം പതിനായിരം ഓയില്‍ ടാങ്കറുകളില്‍ നിറയ്ക്കത്തക്ക രക്തം വേണം. ആരാണ് ഇതിന്റെ ഉടമസ്ഥന്‍? ആ ശക്തിയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം ഈശ്വരന്‍ എന്നുതന്നെയല്ലേ?

ശ്വാസകോശങ്ങള്‍


രക്തക്കുഴലുകളില്‍ ഓക്‌സിജന്‍ എത്തിക്കലാണ് ഇതിന്റെ ധര്‍മ്മം. കാഴ്ചയില്‍ ഏതാനും സെന്റീമീറ്റര്‍ മാത്രം; എന്നാല്‍ ശ്വാസകോശം തുറന്നാല്‍ ഒരു ടെന്നീസ് കോര്‍ട്ടിന്റെ വ്യാപ്തിയുണ്ടാകും. ആരാണ് ഇതെല്ലാം ചിട്ടപ്പെടുത്തുന്നത്?

കിഡ്‌നി


കിഡ്‌നിയുടെ ദൗത്യം രക്തക്കുഴലുകളില്‍ മാലിന്യം എത്തുന്നത് തടയുക എന്നതാണ്. എല്ലാ ദിവസവും 180 ലിറ്റര്‍ രക്തം ശുദ്ധീകരിക്കപ്പെടുന്നു.

ഡി.എന്‍.എ.


ഏറ്റവും വലിയ വിവര 'ശേഖരണി' എന്ന് ഇതിനെ വിശേഷിപ്പിക്കാം. പിതൃത്വ തര്‍ക്കത്തില്‍ സുപ്രധാന തെളിവ് നല്‍കുന്ന ആധികാരികമായ ഒരു ടെസ്റ്റ് കൂടിയാണ് 'ഡി.എന്‍.എ.' മനുഷ്യശരീരത്തില്‍ കോടിക്കണക്കിന് കോശങ്ങളുണ്ട്. ഓരോ കോശത്തിലും ഒരു 'ഡി.എന്‍.എ.' ഓരോ ഡി.എന്‍.എ.യിലും ആയിരം വോള്യം പുസ്തകങ്ങളുണ്ടെന്ന് പറയാം.

ഓരോ പുസ്തകത്തിലും ഒരുലക്ഷം പേജുകള്‍. നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത ഈ ചെറുപ്രതലം ഇത്ര വിശാലമാക്കുന്നതാര്?
ഒരു മനുഷ്യന് ഭൂമിയില്‍ നിലനില്‍ക്കാന്‍ ഓരോ നിമിഷവും കോടിക്കണക്കിന് രാസപ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കണം.

പലവിധ രോഗങ്ങള്‍ക്കായുള്ള വിവിധ മരുന്നുകള്‍ ഒരു രോഗി കഴിക്കുമ്പോള്‍ ആയത് അതാത് രോഗങ്ങളുടെ ശമനത്തിന് പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രിയ എത്ര അത്ഭുതാവഹമാണ്. ഇതിന്റെ എല്ലാം സ്രഷ്ടാവ് ആരാണ്?

മനസ്സ്


ഈശ്വരന്‍ മനുഷ്യര്‍ക്ക് നല്‍കിയ വിലപ്പെട്ടതും മഹത്തായതുമായ സമ്മാനമാണ് 'മനസ്സ്' എന്ന പ്രതിഭാസം. ഹൃദയം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്.

ഹൃദയത്തിന് സംഭവിക്കുന്ന രോഗങ്ങള്‍, ക്ഷതങ്ങള്‍ എല്ലാം തിരിച്ചറിയാനും ചികിത്സിക്കാനും ഇന്ന് ആധുനിക സംവിധാനങ്ങളുണ്ട്. എന്നാല്‍ മനസ്സെന്ന പ്രതിഭാസം എവിടെ സ്ഥിതി ചെയ്യുന്നുവെന്നും ദര്‍ശിക്കാനും, വിശദീകരിക്കാനും കഴിയാത്ത അവസ്ഥയാണ്.

എന്നാല്‍ മനസ്സുമായി ബന്ധപ്പെട്ട പിരിമുറുക്കം ഏവര്‍ക്കും അറിയാവുന്നതാണ്. ആയതിന് ചികിത്സയുമുണ്ട്. എന്നാല്‍ ഈ മനസ്സ് എന്ന് പറയുന്നത് സ്ഫൂല ശരീരത്തിനുള്ളിലെ സൂക്ഷ്മശരീരമാണ്.

ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചുകൊടുക്കുന്നത്. അവനെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും മനസ്സുതന്നെ. ഒരുവന്റെ ബന്ധുവും ശത്രുവും മനസ്സാണ്. ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ തകര്‍ന്നടിയും.

മനസ്സും ഭഗവാനും ഒന്നായിത്തീരുമ്പോള്‍ പരമ ശാന്തിയിലെത്തും. ഇങ്ങനെ എത്രയെത്ര പ്രതിഭാസങ്ങളാണ് മനുഷ്യശരീരത്തിലുള്ളത്?
ഒരു ഉന്നതനായ ഡോക്ടര്‍ തന്റെ രോഗിയുടെ ക്രിട്ടിക്കല്‍ അവസ്ഥയില്‍ പറയുന്ന ഒരു വാക്കുണ്ട്. 'ഇനി നമുക്കൊന്നും ചെയ്യാനില്ല; വേണ്ടപ്പെട്ടവരെ അറിയിച്ചോളൂ.'

ഈശ്വരന് വിട്ടുകൊടുക്കാനേ കഴിയൂ. ഈ അവസ്ഥയിലെ ഏറ്റവും ഉന്നതനായ ഭിഷഗ്വരന്‍ ഈശ്വരനാണെന്ന് അറിയാത്തവരാരാണ്?

കെ.വി. ശ്രീനിവാസന്‍
ജ്യോതിഷാചാര്യ രത്‌നം
റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ

Ads by Google
Ads by Google
Loading...
TRENDING NOW