Monday, October 02, 2017 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 31 Jul 2017 04.18 PM

ലാലേട്ടന്റെ മീനുക്കുട്ടി

എല്ലാവരുടെയും ജീവിതത്തില്‍ സുഹൃത്തുക്കളുണ്ടാകും. പ്രതിസന്ധിഘട്ടങ്ങളിലും മറ്റും ആശ്രയമാകുന്ന സുഹൃത്തുക്കള്‍. എനിക്കും അതുപോലെയുണ്ട്. പക്ഷേ അതൊന്നും പബ്ലിക്കായി പറയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.
uploads/news/2017/07/132484/manjuwarrirINS.png

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ ആരാധിക വേഷത്തിലൂടെ വീണ്ടും...

1980 ലെ ഒരു ക്രിസ്മസ് ദിനത്തില്‍ മഞ്ഞുകണം പോലെ മലയാളമനസ്സിലേക്ക് പെയ്തിറങ്ങിയ താരോദയം, മോഹന്‍ലാല്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തോള്‍ ചരിച്ച്, ക്രൂരമായ ചിരിയോടെ വില്ലന്‍ പരിവേഷത്തില്‍ നരേന്ദ്രനെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ദേഷ്യമാണ് തോന്നിയത്.

ആ ദേഷ്യം മോഹന്‍ലാല്‍ എന്ന താരോദയത്തിന്റെ പിറവിക്ക് കാരണമായി.

ആരാധകരുടെ സ്വന്തം ലാലേട്ടനായി 39 വര്‍ഷമായി വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാലിനെ ആരാധിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുകയാണ് സംവിധായകന്‍ സാജിദ് യഹിയ.

അതില്‍ മോഹന്‍ലാലിന്റെ ആരാധികയായി എത്തുന്നത് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരാണ്. വ്യക്തിജീവിതത്തിലും മോഹന്‍ലാലിന്റെ നല്ലൊരു ആരാധികയായ മഞ്ജു, ഇങ്ങനെയൊരു കഥാപാത്രം കിട്ടിയതിന്റെ ത്രില്ലിലാണ്.

മോഹന്‍ലാല്‍ എന്ന സിനിമയെക്കുറിച്ച് ?


ലാലേട്ടന്റെ സിനിമകളെ സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ പുലിമുരുകന്‍ വരെയുള്ള സിനിമകളും, അത് ആ പെണ്‍കുട്ടിയുടെ വ്യക്തിജീവിതത്തി ല്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും രസകരമായ മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമ.

മീനുക്കുട്ടി എന്ന കഥാപാത്രം ജനിക്കുന്നത് തന്നെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസാകുന്ന ദിവസമാണ്. അന്നുമുതല്‍ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാം മോഹന്‍ലാലുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

സിനിമയെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും തുറന്നു സംസാരിക്കാനാവില്ല. കുറച്ചു സംസാരിച്ചാല്‍ തീരാവുന്ന ഒരു കഥയല്ലിത് മാത്രവുമല്ല എല്ലാം പറഞ്ഞാല്‍ അതിന്റെ ത്രില്ലും പോവില്ലേ.

തിരിച്ചുവരവില്‍ തെരഞ്ഞെടുത്തതത്രയും സ്ത്രീപക്ഷ സിനിമകള്‍. എന്തെങ്കിലും കാരണം ?


അങ്ങനെ പൂര്‍ണ്ണമായി പറയാനാവില്ല. സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ചെയ്തു എന്നതു സത്യം. സൈറാബാനുവും ഉദാഹരണം സുജാതയുമൊക്കെ ആ ലിസ്റ്റില്‍ പെടുന്നുവെന്നു മാത്രം.

ഉദാഹരണം സുജാതയില്‍ ഏറ്റവും സാധാരണക്കാരിയായ ഒരു കഥാപാത്രമാണ്. പല വീടുകളിലും പല സ്ഥാപനങ്ങളിലും ജോലി ചെയ്ത് ജീവിതം പോറ്റുന്ന ഒരു സ്ത്രീയുടെ കഥയാണിത്. പക്ഷേ ഇതിനിടയിലും അല്ലാത്ത സിനിമകളും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് ഈ സിനിമകള്‍ സ്വീകരിക്കുന്നു എന്നതിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. കഥയും തിരക്കഥയുമടക്കം എല്ലാം നോക്കിയ ശേഷമാണ് ഒരു ഓഫര്‍ സ്വീകരിക്കുന്നത്.

എനിക്കു വരുന്ന സിനിമകളില്‍ നിന്ന് ഇഷ്ടപ്പെടുന്നത് തെരഞ്ഞെടുക്കുന്നുവെന്നു മാത്രം.

സംവിധായകരും, സഹതാരങ്ങളും, നിര്‍മ്മാതാക്കളും അങ്ങനെ എല്ലാം പ്രധാനപ്പെട്ട ഘടകങ്ങളായതു കൊണ്ട് അതെല്ലാം നോക്കാറുണ്ട്. ഞാന്‍ മാത്രമല്ല മിക്ക താരങ്ങളും അങ്ങനെ തന്നെയാണ്.

Advertisement
Ads by Google
Ads by Google
TRENDING NOW