Tuesday, October 31, 2017 Last Updated 36 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 30 Jul 2017 01.21 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/07/132028/azcha.jpg

അശ്വതി: ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. മനസിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. വാഗ്‌ദാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.

ഭരണി: ബിസിനസില്‍ മികവ്‌ പുലര്‍ത്തും. സാമ്പത്തികമായി വിഷമതകള്‍ നേരിടും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍നിന്ന്‌ അനുകൂല നടപടികള്‍, യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.

കാര്‍ത്തിക: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. ഭൂമി വില്‍പനയില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ ഉത്തമ ബന്ധം ലഭിക്കും.

രോഹിണി: കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപെടും. ധനപരമായി അനുകൂല സമയമല്ല. കര്‍മരംഗത്ത്‌ ഉന്നതി, സൗഹൃദങ്ങളില്‍ ഉലച്ചില്‍. പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്‌തി വര്‍ധിക്കും. സാമ്പത്തികമായി പ്രവര്‍ത്തനങ്ങളില്‍ വിജയം.

മകയിരം: ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താനഗുണമനുഭവിക്കും. കുടുംബസൗഖ്യ വര്‍ധന. ബിസിനസില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍നിന്ന്‌ മോചനം.

തിരുവാതിര: താത്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബസൗഖ്യം. ബന്ധുജന സമാഗമം. മാനസിക സുഖവര്‍ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. പരീക്ഷാ വിജയം.

പുണര്‍തം: വാതജന്യരോഗങ്ങള്‍മുലം വിഷമിക്കും. ആരോഗ്യകാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധുജനസഹായം ലഭിക്കും. മനസിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌.

പൂയം: കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അനാവശ്യ ചിന്തകള്‍ മനസില്‍നിന്ന്‌ വിട്ടൊഴിയും. തൊഴില്‍പരമായ ഉത്‌കണ്‌ഠ, ഗൃഹസുഖം കുറയും. പ്രവര്‍ത്തനപരമായ ബദ്ധിമുട്ടുകളില്‍നിന്ന്‌ മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.

ആയില്യം: യാത്രകള്‍ വേണ്ടിവരും. ഭരണസുഖം കുറയും. പല്ലുകള്‍ക്ക്‌ രോഗസാധ്യത. സുഹൃത്തുക്കളുമായി സംഗമം. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും. വിശ്രമം, ബന്ധുഗുണ വര്‍ധന.

മകം: ആഡംബര വസ്‌തുക്കളില്‍ താത്‌പര്യം വര്‍ധിക്കും. മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ഗുഹനിര്‍മാണത്തില്‍ ചെലവ്‌ വര്‍ധിക്കും. ബന്ധുജന സഹായം ലഭിക്കും.

പൂരം: തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ദന്തരോഗത്തിന്‌ സാധ്യത. സുഹൃത്തുക്കളില്‍നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ട അവസ്‌ഥയുണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമല്ല.

ഉത്രം: പുതിയ സുഹൃദ്‌ ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആധ്യാത്മിക വിഷയങ്ങളില്‍ താത്‌പര്യം വര്‍ധിക്കും. തെഴിലിനായുള്ള പരിശ്രമങ്ങളില്‍ ഭാഗികമായി വിജയിക്കും. പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിക്കുവാന്‍ സാധിക്കും.

അത്തം: അപവാദം കേള്‍ക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വൈദ്യ സന്ദര്‍ശനം വേണ്ടിവരും.

ചിത്തിര: പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വാക്‌ സാമര്‍ഥ്യം പ്രകടമാക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ അല്‍പം ആശ്വാസം ലഭിക്കും. യാത്രകള്‍ വേണ്ടിവരും.

ചോതി: സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാധ്യത. പ്രേമവിവാഹത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടുകാരില്‍നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. സഹോദരസ്‌ഥാനീയരുടെ സഹായം ഉണ്ടാകും. വ്യവഹാര വിജയം.

വിശാഖം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ദമ്പതികള്‍ തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹൃതമാകും. നിലവിലുള്ള കടബാധ്യതകള്‍ കുറയ്‌ക്കാന്‍ സാധിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.

അനിഴം: അനുകൂല ഫലം വര്‍ധിച്ചുനില്‍ക്കുന്നദിനം വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക്‌ ജോലിക്കുള്ള ഉത്തരവ്‌ ലഭിക്കും. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം.

തൃക്കേട്ട: പൊതുവേ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. സൗമ്യമായ പെരുമാറ്റംകൊണ്ട്‌ ഏവരുടെയും പ്രശംസ നേടും. സഹോദരസ്‌ഥാനീയര്‍ മുഖേന കാര്യസാധ്യം. പരീക്ഷകളില്‍ വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും.

മൂലം: പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടതകള്‍ അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്‌തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ധിക്കും. മനസിന്‌ വിഷമം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

പൂരാടം: അന്യജന സഹായത്താല്‍ കാര്യവിജയം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴില്‍രഹിതര്‍ക്ക്‌ താത്‌ക്കാലിക ജോലി ലഭിക്കും. പഠനത്തില്‍ അലസത. അനാവശ്യമായ ആരോപണങ്ങള്‍മൂലം വിഷമിക്കും.

ഉത്രാടം: പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കളില്‍നിന്നും നിരന്തരമായ ശല്യമുണ്ടാവാം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും. ഗൃഹത്തില്‍ കലഹസാധ്യത. വിദേശ ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

തിരുവോണം: സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യും. കര്‍മരംഗത്ത്‌ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്‌. ജലജന്യരോഗ സാധ്യത.

അവിട്ടം: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. മാതാവിന്‌ അരിഷ്‌ടതകളുണ്ടാവും. ഭൂമിയില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവര്‍ത്തനരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

ചതയം: ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാര്‍ഥികള്‍ക്ക്‌ അലസത വര്‍ധിക്കും. പഠനത്തില്‍ ശ്രദ്ധ കുറയും. മാതാവുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകള്‍. തൊഴിലുമായി ബന്ധപ്പെട്ട്‌ അധിക യാത്രകള്‍ വേണ്ടിവരും.

പൂരൂരുട്ടാതി: തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. കര്‍മരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ജീവിതപങ്കാളിക്ക്‌ അവിചാരിതമായി അസുഖങ്ങള്‍ അനുഭവപ്പെടാം. ബന്ധുജനങ്ങള്‍ വാക്കുകള്‍കൊണ്ട്‌ മനസിനെ മുറിപ്പെടുത്തും.

ഉത്രട്ടാതി: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ചിട്ടിയില്‍നിന്ന്‌ ചെറിയ ധനലാഭം. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴില്‍രംഗം അശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

രേവതി: ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും. കടബാധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല സമയം. അവിചാരിത ചെലവുകള്‍ നേരിടേണ്ടിവരും. ഗൃഹനിര്‍മാണത്തില്‍ നിലനിന്നിരുന്ന തടസം മറികടക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Advertisement
Advertisement
Sunday 30 Jul 2017 01.21 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW