Saturday, November 11, 2017 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jul 2017 04.42 PM

എന്താണ് നവധാഭക്തി ?

uploads/news/2017/07/131890/joythi290717.jpg

ഹൈന്ദവ വിശ്വാസപ്രകാരം ഒന്‍പതു വിധത്തിലുള്ള ഭക്തിയാണ് നിലവിലുള്ളത്.

1. ശ്രവണം
2. കീര്‍ത്തനം
3. സ്മരണം
4. പാദസേവനം
5. അര്‍ച്ചനം
6. വന്ദനം
7. ദാസ്യം
8. സഖ്യം
9. ആത്മനിവേദനം

ശ്രവണം


ഈശ്വരനാമങ്ങള്‍, സ്‌ത്രോത്രങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ കേള്‍ക്കുന്നതാണ് ശ്രവണം.

കീര്‍ത്തനം


കേട്ടറിഞ്ഞ കാര്യങ്ങള്‍ പ്രകീര്‍ത്തിക്കുന്നതാണ് കീര്‍ത്തനം. സങ്കീര്‍ത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാര്‍ച്ചനകള്‍ ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

സ്മരണം


സദാ ഈശ്വരനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയെന്നതാണ് സ്മരണം. ശ്രവണം, കീര്‍ത്തനം എന്നിവ ഭക്തിയിലേക്ക് എത്താനുള്ള പ്രാഥമിക മാര്‍ഗ്ഗങ്ങളും സ്മരണം ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യം ഉണ്ടാകുന്നവയുമാണ്.

പാദസേവനം


ഈശ്വരപാദപൂജയാണ് പാദസേവനമെന്നുള്ളകൊണ്ട് ഉദ്ദേശിക്കുന്നത്. കേവലം വിഗ്രഹപൂജയല്ല, ഈശ്വര സൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

അര്‍ച്ചനം


ഈശ്വരാര്‍ച്ചന തന്നെയാണ് അര്‍ച്ചനം.

വന്ദനം


ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും വണങ്ങുന്നതാണ് വന്ദനം.

ദാസ്യം


ഈശ്വരെന യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കുന്നതാണ് ദാസ്യം.

സഖ്യം


ഈശ്വരനെ തന്റെ കൂട്ടുകാരനായി കണ്ട് പെരുമാറാന്‍ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.

ആത്മനിവേദനം


ഈശ്വരനില്‍ സ്വയം സമര്‍പ്പിക്കലാണ് ആത്മനിവേദനം

സുനില്‍ വല്ലത്ത്

Ads by Google
Saturday 29 Jul 2017 04.42 PM
YOU MAY BE INTERESTED
TRENDING NOW