Friday, July 06, 2018 Last Updated 40 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 29 Jul 2017 12.27 PM

കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളം ; പള്‍സര്‍ സുനി രണ്ടു മാസം നടിയുടെ ഡ്രൈവറായിരുന്നു?

uploads/news/2017/07/131858/kavya.jpg

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടിയും ഗൂഡാലോചന കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്റെ ഡ്രൈവറായിരുന്നെന്നും രണ്ടു മാസമായി ഇയാള്‍ കാവ്യയ്‌ക്കൊപ്പം ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചന. സിനിമാ മേഖലയില്‍ പലരുടെയും ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള സുനി അങ്ങിനെയാണ് കാവ്യയുടെയും ഡ്രൈവറായതെന്നാണ് പോലീസ് സംശയിക്കുന്നത്.

സുനില്‍കുമാറിന്റെ മൊഴിയില്‍ നിന്നുമാണ് ഈ വിവരം പോലീസിന് കിട്ടിയതെന്നാണ് സൂചന. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കേസില്‍ ഏറെ നിര്‍ണ്ണായകമായേക്കുന്ന ഈ വിവരം അറിയുന്നതിനായി കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കാവ്യാമാധവനെ കഴിഞ്ഞ ദിവസം ആലുവയിലെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നും പത്രത്തില്‍ പടം വന്നപ്പോഴാണ് ആദ്യം കണ്ടതെന്നുമാണ് മൊഴി നല്‍കിയത്. എന്നാല്‍ കാവ്യയുടെ ഈ മൊഴി നുണയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ മൊഴിക്ക് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിലീപും കാവ്യയും ഒന്നിച്ച അവസാന സിനിമയുടെ ലൊക്കേഷനില്‍ സുനില്‍ ഉണ്ടായിരുന്നതായും കാവ്യയെ കാറില്‍ കൊണ്ടു പോയതായും കണ്ടെത്തിയിരുന്നു.

കേസില്‍ മൂന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ട ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് കോടതിയില്‍ ഹാജരാകുമെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ അപ്പുണ്ണി ഇന്ന് ഹാജരാകില്ലെന്നാണ് അഭിഭാഷകന്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ അപ്പുണ്ണിയുടെ ചോദ്യം ചെയ്യല്‍ അനിവാര്യമായിരിക്കുന്ന ഘട്ടത്തില്‍ അപ്പുണ്ണിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്്. ദിലീപ് കാവ്യ ബന്ധത്തിന്റെ കൂടുതല്‍ വിവരം അപ്പുണ്ണിയില്‍ നിന്നും പോലീസ് അറിയേണ്ടതുണ്ട്. കേസില്‍ കാവ്യാമാധവന് പുറമേ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവര്‍ത്തകയും ഗായികയും ആയ റിമിടോമി, സുനി നേരത്തേ ഡ്രൈവറായി ജോലി നോക്കിയ നടന്‍ മുകേഷ് എന്നിവരെ പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും വിവരമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW