Tuesday, July 17, 2018 Last Updated 53 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 09.21 PM

88മത്തെ വയസ്സില്‍ സ്‌കൈ ഡൈവിംഗ് ; താരമായി ഒരു മുത്തശ്ശി

uploads/news/2017/07/131627/dyving.jpg

പ്രായമായി എന്ന ഒറ്റ കാരണം പറഞ്ഞ് ചടഞ്ഞ് കൂടിയിരിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഈ 88കാരി മുത്തശ്ശി. തന്റെ അവസാന ആഗ്രഹങ്ങളുടെ ലിസ്റ്റില്‍ ഇവര്‍ എഴുതി ചേര്‍ത്ത ഒന്നായിരുന്നു സ്‌കൈ ഡൈവിംഗ്. മേരി ഹോളോ എന്ന ഈ മുത്തശ്ശിയെ ഇപ്പോള്‍ എല്ലാവരും വിളിക്കുന്നത് ''ക്രേസി മുത്തശ്ശി'' എന്നാണ്. ടൊറന്റോയിലാണ് മുത്തശ്ശി സ്‌കൈ ഡൈവിംഗ് നടത്തിയത്. വളരെ മനോഹരവും അതോടൊപ്പം സമാധാനപരവുമായിരുന്നു തന്റെ ഈ സാഹസമെന്നാണ് മുത്തശ്ശി പറഞ്ഞത്.

കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനുള്ള ശ്രമത്തിലാണ് ഈ മുത്തശ്ശി. തന്റെ അമ്മയ്ക്ക് ഭയമില്ലെന്നും എല്ലാം ഒരു ചലഞ്ചായി ആണ് കണക്കാക്കുന്നതെന്നും മുത്തശ്ശിയുടെ മകള്‍ സൂസന്‍ പറയുന്നു. സൂസന്റെ ഭര്‍ത്താവ് മരിച്ചിട്ട് 30 വര്‍ഷമായി വീണ്ടും വിവാഹിത ആകാന്‍ തനിക്ക് താല്പര്യമില്ലെന്നും, ഒറ്റയ്ക്കുള്ള ജീവതമാണ് ഇഷ്ടമെന്നുമാണ് സൂസന്‍ പറയുന്നത്. തന്റെ അമ്മയുടെ 90മത്തെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനും കാറോട്ടമത്സരത്തില്‍ തയ്യാറെടുക്കാനും കാത്തിരിക്കുകയാണ് ഇവരിപ്പോള്‍. ഒരിക്കലും പ്രായമാകില്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ചെയ്യാനുമാണ് ഈ മുത്തശ്ശി പറയുന്നത്.

Ads by Google
Friday 28 Jul 2017 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW