Tuesday, October 31, 2017 Last Updated 39 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 03.59 PM

കുട്ടികള്‍ക്കുവേണ്ടി ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ്

uploads/news/2017/07/131584/helthfodforkids280717.jpg

സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്ക് ബ്രേക്ക് ഫാസ്റ്റിന് എന്തു നല്‍കും എന്ന ആശങ്കയിലാണ് അമ്മമാര്‍. ഒരേ പലഹാരം ഒന്നിലധികം ദിവസം നല്‍കിയാല്‍ കുട്ടികള്‍ കഴിക്കാന്‍ മടിക്കും. കുട്ടികള്‍ക്കുവേണ്ടി അമ്മമാര്‍ക്ക് തയാറാക്കാവുന്ന ആരോഗ്യകരമായ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളിലേക്ക്...

1. സേമിയ ഉപ്പുമാവ്


1. സേമിയ - 1 കപ്പ്
2. കാരറ്റ് - 1
3. ഗ്രീന്‍പീസ്്- 50 ഗ്രാം
4. ഇഞ്ചി - 1 ചെറിയ കഷ്ണം
5. പച്ചമുളക് - 1
6. സവാള - 1
7. ചെറുനാരങ്ങ - അര മുറി
8. കറിവേപ്പില - ആവശ്യത്തിന്
9. കശുവണ്ടി പരിപ്പ് - 10 എണ്ണം
10. ഉഴുന്ന് പരിപ്പ് - 1 സ്പൂണ്‍
11. കടുക - 1 ടീസ്പൂണ്‍
12. ഉപ്പ് - ആവശ്യത്തിന്
13. വെള്ളം - ആവശ്യത്തിന്
14. വെളിച്ചെണ്ണ - ആവശ്യത്തിന്
15. മല്ലിയിലല- ആവശ്യത്തിന്

തയാറാക്കുന്ന വിധം


* ഒരു കപ്പ് സേമിയ നീളമുള്ളതാണെങ്കില്‍ അത് പൊട്ടിച്ചെടുത്ത് നന്നായി വറുക്കുക.
* ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പിട്ട് തിളപ്പിക്കുക. വറുത്ത് വച്ച സേമിയ ഇതില്‍ ചേര്‍ത്ത് 2 മിനിറ്റ് വേവിക്കുക (അധികം വെന്തു പോകാതെ ശ്രദ്ധിക്കണം)
* കാരറ്റും ഇഞ്ചിയും പച്ചമുളകും സവാളയും ചെറുതായിട്ട് അരിഞ്ഞ് എടുക്കുക.
* ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉഴുന്ന് പരിപ്പും ഇതില്‍ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍, അണ്ടിപരിപ്പ്, കറിവേപ്പില, എന്നിവ ചേര്‍ത്ത് വറക്കുക. സവാള, ഗ്രീന്‍പീസ്, കാരറ്റ്, എന്നിവ ചേര്‍ത്ത് അധികം വെന്തുപോകാതെ അഞ്ച് മിനിറ്റ് വഴറ്റുക.
* ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന സേമിയ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ത്ത് ചെറുതീയില്‍ അഞ്ചു മിനിറ്റ് വേവിക്കുക.
മല്ലിയില തൂവി വിളമ്പാം
uploads/news/2017/07/131584/helthfodforkids280717a.jpg
പാല്‍ പുട്ട്

2. പാല്‍ പുട്ട്


1. പാല്‍പൊടി - അരക്കപ്പ്
2. തേങ്ങ - അരക്കപ്പ്
3. പുട്ടുപൊടി - 1 കപ്പ്
4. പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
5. പാല്‍ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


* പുട്ടുപൊടിയില്‍ 2 ടേബിള്‍ സ്പൂണ്‍ പാല്‍പൊടിയും ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക.
*പാല്‍ ഒഴിച്ച് മാവ് കൈവിരല്‍ കൊണ്ട് കുഴയ്ക്കണം.
*കുറച്ച് വെള്ളം കുടഞ്ഞ് സാധാരണ പുട്ടുമാവ് പോലെ വീണ്ടും കുഴയ്ക്കുക. (പാല്‍പൊടി ചേര്‍ക്കുന്നത് കൊണ്ട് വെള്ളം വളരെ കുറച്ച് മതി).
* ബാക്കിയുള്ള പാല്‍പൊടിയും, പഞ്ചസാരയും തേങ്ങയും ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക.
* പുട്ടുകുറ്റിയില്‍ കുറച്ച് പാല്‍പൊടി കൂട്ട് ഇട്ട് രണ്ട് പിടി പുട്ട് മാവ് മുകളില്‍ ഇടുക. ഇങ്ങനെ കുറ്റി നിറച്ച ശേഷം പുട്ട് വേവിച്ചെടുക്കുക.
ചെറു പഴം ചേര്‍ത്ത് കഴിക്കാം.

3. പൊട്ടറ്റോ ഭജി


1. ഉരുളക്കിഴങ്ങ് - 2 എണ്ണം (വലുത്, ഇടത്തരം കഷ്ണങ്ങള്‍ ആക്കിയത്)
2. ബീറ്റ്‌റൂട്ട്് - 1 (ചെറുത്, ചെറിയ കഷ്ണങ്ങളാക്കിയത്)
3. സവാള - 1 (നുറുക്കിയത്)
4. പച്ചമുളക്- 3 എണ്ണം (നുറുക്കിയത്)
5. ഇഞ്ചി - 1 (ചെറിയ കഷ്ണം, നുറുക്കിയത്)
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളം - അര കപ്പ് മുതല്‍ ഒരു കപ്പ് വരെ
താളിക്കാന്‍ - വെളിച്ചെണ്ണ, കടുക്, ചുവന്നുള്ളി, കറിവേപ്പില
uploads/news/2017/07/131584/helthfodforkids280717b.jpg
പൊട്ടറ്റോ ഭജി

തയാറാക്കുന്ന വിധം


* താളിക്കാനുള്ള ചേരുവകള്‍ ഒഴിച്ച് ബാക്കിയെല്ലാം കുക്കറിലിട്ട് ഇടത്തരം തീയില്‍ 4 വിസില്‍ കേട്ട്, ആവി പോയതിനു ശേഷം തുറന്ന് ഒരു തവിയുടെ പുറം കൊണ്ട് നന്നായി ഉടച്ചെടുക്കുക.
* ശേഷം താളിക്കാനുള്ള ചേരുവകള്‍ താളിച്ച് ചേര്‍ത്ത് ചൂടോടെ പൂരി/ ചപ്പാത്തിയുടെ കൂടെ കഴിക്കുക.
Advertisement
Advertisement
Ads by Google
TRENDING NOW