Tuesday, November 21, 2017 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 09.13 AM

തലസ്ഥാനത്ത് ബിജെപി- സിപിഎം സംഘര്‍ഷം: നഗരത്തില്‍ പോലീസ് ജാഗ്രതാ

BJP-CPM, clash,  Tiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി- സിപിഎം സംഘര്‍ഷം. നഗരത്തില്‍ സിപിഐ എം നേതാക്കളുടെ വീടുകള്‍ ആര്‍എസ്എസ-്ബിജെപിയുടെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്ന് ആരോപണം. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ആക്രമണം രാത്രിയായതോടെ നഗരത്തില്‍ മൂര്‍ച്ഛിക്കുകയായിരുന്നു.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൌണ്‍സിലര്‍ റസിയാബീഗം, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. ആക്രമണ പരമ്പര മുന്‍നിര്‍ത്തി തലസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

ചാലയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തില്‍ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ തകര്‍ന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ബൈക്കില്‍ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.

സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാള്‍ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാര്‍, സ്‌കൂട്ടര്‍ എന്നിവ ആദ്യം തകര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര, വാള്‍ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്‌ഐ ചാല ബ്‌ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണിയുടെ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. മുന്‍ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് പാര്‍ട്ടി ചാല ഏരിയ സെക്രട്ടറി സുന്ദര്‍ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ഉണ്ടായ ആക്രമണം സിപിഎമ്മിന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയര്‍ന്നു.

Ads by Google
Friday 28 Jul 2017 09.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW