Thursday, November 23, 2017 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 08.32 AM

ബില്‍ഗേറ്റ്‌സിനെ തോല്‍പ്പിച്ച് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി

Amazon, Jeff Bezos

വാഷിങ്ടണ്‍: ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. ഓഹരികളുടെ വിലയില്‍ 2.5 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതോടെയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

ഇതോടെ വര്‍ഷങ്ങളായി നിലനിന്നിരുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറകടന്നതായി ഫോര്‍ബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്തു. 53കാരനായ ബെസോസിന് ആമസോണില്‍ 17 ശതമാനം ഓഹരികളാണ് നിലവിലുള്ളത്.

500 ബില്യണ്‍ ഡോളറില്‍ കൂടുതലാണ് ഇവയുടെ ഇപ്പോഴത്തെ മൂല്യം. ഈ വര്‍ഷത്തില്‍ ആമസോണിലെ വില്‍പ്പന 23 ശതമാനം വര്‍ധിപ്പിച്ചിരുന്നു. വില്‍പ്പന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 16 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി വര്‍ധിച്ചത്.

കഴിഞ്ഞ നാലു വര്‍ഷമായി എതിരില്ലാതെ ബില്‍ഗേറ്റ്‌സ് തന്നെയായിരുന്നു ഏറ്റവും വലിയ സമ്പന്നന്‍. ഇതിന് പുറമെ 22 വര്‍ഷത്തെ കണക്കില്‍ 18 വര്‍ഷവും ഗേറ്റ്‌സ് തന്നെയായിരുന്നു മുന്നില്‍ നിന്നിരുന്നത്. മെക്‌സിക്കന്‍ ടെലികോം ഭീമന്‍ കാര്‍ലോസ് സ്ലിമാണ് 2010 മുതല്‍ 2013 വരെ ഇത്തരത്തില്‍ ബില്‍ഗേറ്റ്‌സിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയത്.

സാമൂഹിക മാധ്യമ ഭീമന്‍ എന്നറിയപ്പെടുന്ന ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും പട്ടികയില്‍ ഇടംപറ്റിയിട്ടുണ്ട്. 71.3 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Ads by Google
Ads by Google
TRENDING NOW