Wednesday, September 20, 2017 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 07.45 AM

വീടിന് നേരെയുള്ള ആക്രമണം; അപലപിച്ച് കോടിയേരി

kodiyeri balakrishnan,

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ പാര്‍ട്ടി ആക്രമണങ്ങളെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്തു പ്രശ്‌നമായാലും പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ല. ആക്രമണങ്ങള്‍ക്ക് തുടക്കം ബിജെപിയുടെ ആസൂത്രിത നീക്കമാണെന്നും കോടിയേരി ആരോപിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിനെ പറ്റിയും ഇടയാക്കിയ സാഹചര്യത്തെപറ്റിയും അന്വേഷിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

ഇത്തരം ആക്രമണത്തിലൂടെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്മാറുമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും കോടിയേരി പ്രതികരിച്ചു. നിരവധി നേതാക്കളുടെ വീടിന് നേരെ ആക്രമണം നടന്നിട്ടുണ്ടെന്നും ആക്രമണ പരമ്പരയാണ് ബിജെപി നടന്നിട്ടുള്ളത്. ആക്രമണങ്ങള്‍ക്ക് നേരെ ബഹുജനങ്ങളെ മുന്‍ നിര്‍ത്തി പ്രതിരോധിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW