Sunday, November 05, 2017 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

രാജേന്ദ്രന്റെ ഭൂമി കൈയേറ്റം : സബ്‌കലക്‌ടറുടെ റിപ്പോര്‍ട്ടും മുക്കി

uploads/news/2017/07/131502/k2.jpg

ഇടുക്കി: എസ്‌.രാജേന്ദ്രന്‍ എം.എല്‍.എ. അരയേക്കര്‍ ഭൂമി കൈയേറിയെന്ന കെ.എസ്‌.ഇ.ബി. റിപ്പോര്‍ട്ടില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു ദേവികുളം മുന്‍ സബ്‌കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ റിപ്പോര്‍ട്ടും ഉന്നതര്‍ മുക്കി. ഈ മാസം ആദ്യമാണ്‌ സബ്‌കലക്‌ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എസ്‌. രാജേന്ദ്രന്‍ ഭൂമി കൈയേറിയെന്നുള്ളതു ഗൗരവകരമായ ആരോപണമാണെന്നും സത്വരമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്നായിരുന്നു റിപ്പോര്‍ട്ട്‌.
എന്നാല്‍ ഇതില്‍ നടപടിയുണ്ടായില്ല. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ രാജേന്ദ്രന്‍ വൈദ്യുതി വകുപ്പിന്റെ അരയേക്കര്‍ കൈയേറിയതായി കാണിച്ച്‌ കെ.എസ്‌.ഇ.ബി. ഇന്‍വെസ്‌റ്റിഗേഷന്‍ ഫീല്‍ഡ്‌ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ നേരത്തെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഉന്നതര്‍ പൂഴ്‌ത്തി വച്ചിരുന്ന റിപ്പോര്‍ട്ട്‌ "മംഗളം" ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണു സബ്‌കലക്‌ടറും ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തിയിരുന്നതെന്ന വിവരം പുറത്തുവന്നത്‌.
മൂന്നാര്‍ ഇക്കാനഗറില്‍ 843/എയിലുള്‍പ്പെട്ട അരയേക്കര്‍ രാജേന്ദ്രന്‍ കൈയേറിയെന്നാണ്‌ കെ.എസ്‌.ഇ.ബിയുടെ റിപ്പോര്‍ട്ട്‌. എന്നാല്‍, മൂന്നാറില്‍ തനിക്ക്‌ എട്ടുസെന്റ്‌ മാത്രമേയുള്ളുവെന്നും ഇതിനു പട്ടയമുണ്ടെന്നുമാണു രാജേന്ദ്രന്റെ വാദം. നിയമസഭയില്‍ മുഖ്യമന്ത്രിയും ഇത്‌ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനെ തകര്‍ക്കുന്നതാണു കെ.എസ്‌.ഇ.ബി. റിപ്പോര്‍ട്ട്‌.
മുക്കിവച്ച റിപ്പോര്‍ട്ട്‌ സംബന്ധിച്ചു മൂന്നാര്‍ കോളനി നിവാസി ബാലു കഴിഞ്ഞ മൂന്നിനു സബ്‌ കലക്‌ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ സബ ്‌കലക്‌ടര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. രാജേന്ദ്രന്‍ കൈയേറിയെന്നു പറയുന്ന ഭൂമിയില്‍ നിരവധി ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെയുള്ള നിരവധി കെട്ടിടങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ നമ്പര്‍ നല്‍കിയതിനു പിന്നില്‍ എം.എല്‍.എ. ഇടപെട്ടതും വിവാദമായിരുന്നു. എന്നാല്‍, താന്‍ മൂന്നാറില്‍ ഭൂമി കൈയേറിയിട്ടില്ലെന്നും ഇക്കാ നഗറില്‍ എട്ടു സെന്റ്‌ ഭൂമി തനിക്കുണ്ടെന്നും എം.എല്‍.എ. "മംഗള"ത്തോട്‌ പറഞ്ഞു. കൈയേറ്റഭൂമിയാണന്ന്‌ ചിലര്‍ വൈരാഗ്യം തീര്‍ക്കാന്‍ റിപ്പോര്‍ട്ട്‌ നല്‍കുകയായിരുന്നെന്നും ഇതു സംബന്ധിച്ച്‌ കോടതിയില്‍ കേസ്‌ നിലനില്‍ക്കുന്നുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.

എം.എസ്‌. സന്ദീപ്‌

Ads by Google
Friday 28 Jul 2017 02.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW