Saturday, November 25, 2017 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

അന്വേഷണപരിധിയില്‍ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല: നമിത

Namitha Pramod

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രമുഖ താരത്തിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ ലക്ഷക്കണക്കിനു രൂപയെത്തിയെന്ന പ്രചാരണം ശക്‌തമാകുന്നതിനിടെ "അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരക്കൗണ്ടും തനിക്കില്ലെന്ന്‌" പ്രമുഖ യുവനടി നമിത പ്രമോദ്‌. ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റിലൂടെയാണു നടി പ്രതികരിച്ചത്‌. അനാവശ്യ പ്രചാരണം നടത്തുന്നവര്‍ ഇരകളുടെ മനോവിഷമംകൂടി അറിയണമെന്നു നമിത ഫെയ്‌സ്‌ ബുക്കില്‍ കുറിച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ നിരവധി താരങ്ങളെ ചോദ്യംചെയ്‌തുവരുന്നതിനിടെയാണു യുവനടിയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌.

നടി ആക്രമിക്കപ്പെട്ടതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ഗൂഢാലോചനക്കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ യുവനടിയുടെ ബാങ്ക്‌ അക്കൗണ്ടിലേക്കു വന്‍തുക എത്തിയിരുന്നതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ അന്വേഷണം നടന്നുവരികയാണ്‌. ദിലീപിനൊപ്പം ഏതാനും സിനിമയില്‍മാത്രം അഭിനയിച്ച നടിയുടെ അക്കൗണ്ടിലേക്കാണ്‌ പണം എത്തിയതെന്ന പ്രചാരണവും ശക്‌തമായിരുന്നു. ഈ സാഹചര്യത്തിലാണ്‌ നമിതയുടെ ഫെയ്‌സ്‌ ബുക്ക്‌ പോസ്‌റ്റ്‌ ശ്രദ്ധേയമാകുന്നത്‌.

പോസ്‌റ്റിന്റെ പൂര്‍ണരൂപം:

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ ഗോസിപ്പുകള്‍ക്ക്‌ ഇരയാകുന്നത്‌ പുതിയ സംഭവമല്ല. പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പല സ്‌ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരില്‍നിന്ന്‌ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. അത്‌ അര്‍ഹിക്കുന്ന വിധം അവഗണിക്കുകയാണ്‌ പതിവ്‌ അതിന്റെ എല്ലാപരിധികളും ലംഘിക്കുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നതുകൊണ്ടാണ്‌ ഈ കുറിപ്പ്‌. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ്‌ റീമേക്കില്‍ അഭിനയിക്കുകയാണ്‌ ഞാനിപ്പോള്‍. തെങ്കാശിയിലാണ്‌ ഷൂട്ടിങ്‌. അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന ഒരക്കൗണ്ടും എനിക്കില്ല. ബാങ്കില്‍ മാത്രമല്ല മറ്റൊരിടത്തും. സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍ അതിന്‌ ഇരകളാകുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു.

Ads by Google
Ads by Google
TRENDING NOW