Thursday, November 23, 2017 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

പള്‍സര്‍ സുനിയെ അറിയില്ല : കാവ്യയുടെ നിലപാട്‌ ശരിയല്ലെന്നു പോലീസ്‌

kavya madhavan

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലില്‍ കാവ്യാ മാധവന്‍ നല്‍കിയ മറുപടികളില്‍ പോലീസിനു തൃപ്‌തിയില്ല.
ഒന്നാം പ്രതിയായ സുനില്‍ കുമാറിനെ (പള്‍സര്‍ സുനി) അറിയില്ലെന്ന കാവ്യയുടെ ഉറച്ച നിലപാടാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരില്‍ അതൃപ്‌തി സൃഷ്‌ടിച്ചത്‌. പള്‍സര്‍ സുനി ഓടിച്ചിരുന്ന കാറില്‍ കാവ്യ മുമ്പ്‌ യാത്ര ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ വ്യക്‌തമാക്കുന്നു. ദിലീപുമായുള്ള വിവാഹത്തിനു മുമ്പായിരുന്നു ഇതെന്നാണു പോലീസിനു ലഭിച്ച വിവരം.

സിനിമകളുടെ ലൊക്കേഷനുകളിലേക്കും അവിടെനിന്നു തിരിടെ വീട്ടിലേക്കും കാവ്യയെ പള്‍സര്‍ സുനി കാറില്‍ കൊണ്ടുപോയിട്ടുണ്ടെന്നാണു പോലീസ്‌ നിലപാട്‌. ഇതു സാധൂകരിക്കാനായി പോലീസ്‌ വിവിധ സിനിമാ ലൊക്കേഷനുകളില്‍നിന്നുള്ള ദൃശ്യങ്ങളും മറ്റും തേടുകയാണ്‌. കാവ്യയുടെ വസ്‌ത്രവ്യാപാര സ്‌ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തിയിട്ടുണ്ടെന്ന കാര്യവും അറിയില്ലെന്നാണ്‌ കാവ്യ പറയുന്നത്‌.

നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്‌ ലക്ഷ്യയില്‍ എത്തിച്ചിരുന്നുവെന്നാണ്‌ പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്‌. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനു യാതൊരുവിധ ബന്ധവുമില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച "പിന്നെയും" എന്ന അടൂര്‍ ചിത്രത്തിന്റ ലൊക്കേഷനില്‍ പള്‍സര്‍ എത്തിയെന്ന വിശ്വസനീയ വിവരത്തിന്റെ തെളിവുകള്‍ക്കായി പോലീസ്‌ ശക്‌തമായ അന്വേഷണത്തിലാണ്‌. വേണ്ടിവന്നാല്‍ കാവ്യയെ ഇനിയും ചോദ്യം ചെയ്യുമെന്നും പോലീസ്‌ സൂചിപ്പിക്കുന്നു.

Ads by Google
Ads by Google
TRENDING NOW