Friday, September 22, 2017 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 02.02 AM

ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്രത്തോട്‌ ഹൈക്കോടതി വിശദീകരണം തേടി

uploads/news/2017/07/131494/k5.jpg

കൊച്ചി: ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി. ഇന്ത്യന്‍ ടീമില്‍നിന്നു തഴഞ്ഞ സംഭവത്തില്‍ ചിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം ആവശ്യപ്പെട്ടത്‌. വാദം ഇന്നും തുടരും.
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനുള്ള കായികതാരങ്ങളുടെ യാത്രാച്ചെലവ്‌ ആരു വഹിക്കുമെന്നും കോടതി ചോദിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫെഡറേഷനെ ആരാണു നിയന്ത്രിക്കുന്നതെന്നും കോടതി ആരാഞ്ഞു. കേന്ദ്ര സര്‍ക്കാരിനു കായിക സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സാധിക്കുമോയെന്നു ചോദിച്ച കോടതി ചിത്രയെ തഴഞ്ഞ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അടുത്ത മാസം ലണ്ടനിലാണു ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്‌ നടക്കുന്നത്‌. ഇതില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടായിട്ടും പി.യു. ചിത്രയെ തഴഞ്ഞുകൊണ്ടാണ്‌ അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ ടീമിനെ പ്രഖ്യാപിച്ചത്‌. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്ററില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. എന്നിട്ടും ചിത്രയെ ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍നിന്ന്‌ ഒഴിവാക്കുകയായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കു ലോക ചാമ്പ്യന്‍ഷിപ്പിലേക്കു സ്വാഭാവികപ്രവേശനം ലഭിക്കുമെന്ന്‌ ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Advertisement
Friday 28 Jul 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW