Thursday, June 21, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.56 AM

ബി.ജെ.പി. പിന്തുണയില്‍ നിതീഷ്‌ മുഖ്യമന്ത്രി

uploads/news/2017/07/131473/d1.jpg

പട്‌ന: ബിഹാറിലെ മഹാസഖ്യം ഉപേക്ഷിച്ച്‌ മുഖ്യമന്ത്രിപദം രാജിവച്ച നിതിഷ്‌ കുമാര്‍ 12 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയുമായി ചേര്‍ന്ന്‌ വീണ്ടും അധികാരമേറ്റു.
രാജ്‌ഭവനില്‍ ഇന്നലെ രാവിലെ നിതീഷിനൊപ്പം സത്യപ്രതിജ്‌ഞ ചെയ്‌ത ബി.ജെ.പി. നേതാവ്‌ സുശീല്‍ കുമാര്‍ മോഡി ഉപമുഖ്യമന്ത്രിയാകും. ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠിയുടെ നിര്‍ദേശാനുസരണം പുതിയ സര്‍ക്കാര്‍ ഇന്ന്‌ രാവിലെ നിയമസഭയില്‍ വിശ്വാസവോട്ട്‌ തേടും. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാരിന്‌ പിന്തുണ നല്‍കാനും ജെ.ഡി(യു) തീരുമാനിച്ചു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിക്കാനുള്ള പ്രതിപക്ഷ ഐക്യനിരയുടെ ശേഷിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയാണ്‌ നിതീഷ്‌ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്‌ കൂട്ടായ്‌മയോടു ചേര്‍ന്നുള്ള മഹാസഖ്യം ഉപേക്ഷിച്ചത്‌. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കു മറുപടിയായി കണ്ടുവച്ച നിതീഷിന്റെ മറുകണ്ടംചാടല്‍ പ്രതിപക്ഷനിരയെയാകെ ഞെട്ടിച്ചു.ബിഹാര്‍ ജനതയുടെ നന്മ കണക്കിലെടുത്താണു തീരുമാനമെന്നും വികസനവും നീതിയും ഉറപ്പാക്കാന്‍ ഇതുപകരലക്കുമെന്നും സത്യപ്രതിജ്‌ഞയ്‌ക്കു ശേഷം നിതീഷ്‌ കുമാര്‍ പറഞ്ഞു. കൂട്ടായ തീരുമാനമാണ്‌ ഇതെന്നു പറഞ്ഞ അദ്ദേഹം ജെ.ഡി(യു)യില്‍ ഭിന്നാഭിപ്രായമുണ്ടെന്ന വാദം തള്ളിക്കളയുകയും ചെയ്‌തു. ബി.ജെ.പിയുടെ വിജയക്കുതിപ്പിനു തടയിട്ട ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദം വിട്ടുകൊടുത്തെങ്കിലും താനാണു വലിയവനെന്ന ലാലുപ്രസാദിന്റെ സമീപനം നിതീഷിനെ അലട്ടിയിരുന്നു. ലാലുപ്രസാദ്‌ യാദവും കുടുംബവും കൂടുതല്‍ അഴിമതിയാരോപണം നേരിടുകയും അനുദിനമെന്നോണം കേസുകളില്‍ കുരുങ്ങുകയും ചെയ്‌തത്‌ ബന്ധത്തിലെ
വിള്ളല്‍ ശക്‌തമാക്കി.ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ അഴിമതിയാരോപണങ്ങളില്‍ വിശദീകരണം നല്‍കുകയെങ്കിലും ചെയ്യണമെന്ന ആവശ്യവും ലാലു തള്ളിയതോടെ നിതീഷ്‌ കഴിഞ്ഞ ശനിയാഴ്‌ച കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഫലപ്രദമായി ഇടപെടുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതോടെ ബി.ജെ.പി. നടത്തിയ രഹസ്യനീക്കങ്ങളാണ്‌ മഹാസഖ്യത്തിന്റെ തകര്‍ച്ചയിലെത്തിയത്‌.ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ്‌ നിതീഷിന്റെ രാജി സൃഷ്‌ടിച്ച ഞെട്ടലില്‍ നിന്ന്‌ ഉണരുംമുമ്പേ നാലു വര്‍ഷം മുമ്പു പൊട്ടിപ്പോയ നിതീഷ്‌ ബന്ധം ബി.ജെ.പി. വിളക്കിച്ചേര്‍ക്കുകയായിരുന്നു.
ജെ.ഡി(യു)-71, ബി.ജെ.പി-53, ആര്‍.എല്‍.എസ്‌.പി-2, എല്‍.ജെ.പി-2, എച്ച്‌.എ.എം-1, സ്വതന്ത്രര്‍-3 എന്നിങ്ങനെ 132 എം.എല്‍.എമാരുടെ പിന്തുണ വ്യക്‌തമാക്കുന്ന പട്ടിക എന്‍.ഡി.എ-ജെ.ഡി.യു. സഖ്യം ഗവര്‍ണര്‍ക്കു കൈമാറിയിരുന്നു. തുടര്‍ന്നായിരുന്നു സത്യപ്രതിജ്‌ഞ. 243 അംഗ നിയമസഭയില്‍ 122 വോട്ടാണു കേവലഭൂരിപക്ഷത്തിനു വേണ്ടത്‌.
സ്വാര്‍ഥനെന്നും തത്വദീക്ഷയോ വിശ്വാസ്യതയോ ഇല്ലാത്ത നേതാവെന്നുമാണ്‌ രാഹുല്‍ ഇന്നലെ നിതീഷിനെ വിശേഷിപ്പിച്ചത്‌. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ആര്‍.ജെ.ഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച്‌ അവരും കോണ്‍ഗ്രസും സത്യപ്രതിജ്‌ഞാച്ചടങ്ങ്‌ ബഹിഷ്‌കരിച്ചു. ആര്‍.ജെ.ഡി. സംസ്‌ഥാനമാകെ പ്രതിഷേധപ്രകടനങ്ങള്‍ക്കു തുടക്കമിടുകയും ചെയ്‌തു.

Ads by Google
Friday 28 Jul 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW