Saturday, November 25, 2017 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.56 AM

ബിഹാറും പശുരാഷ്‌ട്രീയവും: ലോക്‌സഭയില്‍ ബഹളം

uploads/news/2017/07/131472/d6.jpg

ന്യൂഡല്‍ഹി: ഗോ സംരക്ഷകരുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണവും ബിഹാറിലെ അധികാര സമവാക്യങ്ങളിലെ മാറ്റവും ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളത്തിനു കാരണമായി. ബഹളത്തെ തുടര്‍ന്ന്‌ ലോക്‌സഭ ഇന്നലെ ചേര്‍ന്ന്‌ അഞ്ചു മിനിട്ടിനുള്ളില്‍ത്തന്നെ പിരിയുകയും ചെയ്‌തു.
അതിനിടെ, കോണ്‍ഗ്രസ്‌ എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രതിഷേധമുയര്‍ത്തി. പ്ലാക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ്‌ എം.പിമാര്‍ സ്‌പീക്കര്‍ വിവേചനം ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടു മുദ്രാവാക്യം മുഴക്കി.
ചോദ്യോത്തരവേളയില്‍ ആര്‍.ജെ.ഡി. എം.പി. ജയ്‌പ്രകാശ്‌ നാരായണ്‍ യാദവ്‌ ബിഹാര്‍ വിഷയവും ഉന്നയിച്ചു. ജനാധിപത്യത്തിന്റെ കൊലപാതകമാണ്‌ബിഹാറില്‍ നടന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. ബഹളം രൂക്ഷമായതോടെ സ്‌പീക്കര്‍ സഭ പിരിച്ചു വിട്ടു.
ലോക്‌സഭ വീണ്ടും ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌ എം.പിമാര്‍ പ്രതിഷേധമുയര്‍ത്തി. പശുസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ രാജ്യം മുഴുവന്‍ ഇതു കണ്ടുകൊണ്ടിരിക്കുകയാണെന്നു സ്‌പീക്കര്‍ പറഞ്ഞു. സഭ പിരിച്ചു വിടാതെ സ്‌പീക്കര്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടു പോയി.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം സ്‌പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി. എന്നാല്‍, ആദ്യം തങ്ങള്‍ ഉന്നയിച്ച വിഷയത്തില്‍ ചര്‍ച്ചയാണ്‌ വേണ്ടതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സ്‌പീക്കറുടെ വിലക്ക്‌ മറികടന്നും പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധവുമായി മുന്നോട്ടു പോയി.

Ads by Google
Friday 28 Jul 2017 01.56 AM
YOU MAY BE INTERESTED
TRENDING NOW