Wednesday, May 30, 2018 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.56 AM

കള്ളപ്പണം വെളുപ്പിക്കല്‍: ലാലുവിനെതിരേ എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ കേസെടുത്തു

uploads/news/2017/07/131471/d5.jpg

പട്‌ന: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ജെ.ഡി. നേതാവ്‌ ലാലു പ്രസാദ്‌ യാദവിനു കൂടുതല്‍ കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറ്റേറി(ഇ.ഡി.)ന്റെ കേസും.
ലാലുവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ കള്ളപ്പണം വെളുപ്പിക്കലിന്‌ ഇ.ഡി. കേസെടുത്തു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ ലാലുപ്രസാദ്‌ യാദവ്‌ റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ ഹോട്ടലുകള്‍ അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണു കേസ്‌. നേരത്തെ ഇതേ അഴിമതി ആരോപണത്തില്‍ കേസെടുത്ത സി.ബി.ഐ, ലാലു പ്രസാദ്‌ യാദവ്‌ ഉള്‍പ്പെടെയുള്ളവരുടെ വസതികളില്‍ പരിശോധന നടത്തിയിരുന്നു.ലാലു പ്രസാദിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ്‌, സുജാത ഹോട്ടല്‍സിന്റെ ഡയറക്‌ടര്‍മാരും സഹോദരന്‍മാരുമായ വിജയ്‌ കൊച്ചാര്‍, വിനയ്‌ കൊച്ചാര്‍, ഡിലൈറ്റ്‌ മാര്‍ക്കറ്റിങ്‌ കമ്പനി (ലാറ പ്ര?ജക്‌ട്‌സ്‌), ഐ.ആര്‍.സി.ടി.സിയുടെ അന്നത്തെ മാനേജിങ്‌ ഡയറക്‌ടര്‍ പി.കെ. ഗോയല്‍ എന്നിവര്‍ക്കെതിരേയാണ്‌ അന്വേഷണം.

Ads by Google
Friday 28 Jul 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW