Friday, September 22, 2017 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.56 AM

അബ്‌ദുള്‍ കലാമിനു ജന്മനാട്ടില്‍ 15 കോടിയുടെ സ്‌മാരകം

uploads/news/2017/07/131469/d3.jpg

രാമേശ്വരം: മുന്‍ രാഷ്‌ട്രപതി എ.പി. ജെ. അബ്‌ദുള്‍ കലാമിനു ജന്മനാടായ പീക്കരമ്പില്‍ 15 കോടി മുടക്കി നിര്‍മിച്ച സ്‌മാരകം പ്രധാനമന്ത്രി നരേന്ദ്രമോഡി തുറന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആര്‍.ഡി.ഒ)നിര്‍മിച്ച സ്‌മാരകം അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്നലെയാണു തുറന്നത്‌. കലാം വീണ വായിക്കുന്ന, തടിയില്‍ നിര്‍മിച്ച ശില്‍പം മോഡി അനാവരണം ചെയ്‌തു.
ഇതിന്റെ കവാടം ന്യൂഡല്‍ഹിയിലെ ഇന്ത്യാഗേറ്റിന്റെയും പിന്‍ഭാഗം രാഷ്‌ട്രപതിഭവന്റെയും മാതൃകയിലാണു നിര്‍മിച്ചിരിക്കുന്നത്‌.
അബ്‌ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച റോക്കറ്റുകളുടെയും മിസൈലുകളുടെയും പകര്‍പ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 15 മിനിറ്റ്‌ മോഡി ഇവ വീക്ഷിച്ചു. 2002 മുതല്‍ 2007 വരെ രാഷ്‌ട്രപതിയായിരുന്ന കലാമിന്റെ 900 പെയിന്റിങ്ങുകളും 200 അത്യപുര്‍വ ചിത്രങ്ങളും സ്‌മാരകത്തില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌.
ദേശീയപതാക ഉയര്‍ത്തിയശേഷം സ്‌മാരകത്തിലെ കലാം സമാധിയില്‍ മോഡി പുഷ്‌പാര്‍ച്ചന നടത്തി. കലാമിന്റെ സഹോദരന്‍ എ.പി.ജെ. മുത്തുമീരാനും മറ്റു കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി കുശലാന്വേഷണം നടത്തി.

Ads by Google
Advertisement
Friday 28 Jul 2017 01.56 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW