Sunday, June 03, 2018 Last Updated 45 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.51 AM

മുഷാറഫിന്റെ വെളിപ്പെടുത്തല്‍ : ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കാന്‍ ആലോചിച്ചു

uploads/news/2017/07/131457/in3.jpg

ദുബായ്‌: ഇന്ത്യക്കെതിരേ 2002 ല്‍ അണ്വായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്നു പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌.
തിരിച്ചടി ഭയന്നാണ്‌ ഈ നീക്കത്തില്‍നിന്നു പിന്‍മാറിയതെന്നും ജാപ്പനീസ്‌ ദിനപ്പത്രമായ "മൈനിച്ചി ഷിംബൂണി"നു നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ്‌ പറഞ്ഞു.
2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനുനേരേ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ സംഘര്‍ഷം രൂക്ഷമായപ്പോഴാണ്‌ അണ്വായുധ പ്രയോഗത്തെപ്പറ്റി ആലോചിച്ചതെന്നു മുഷാറഫ്‌ പറഞ്ഞു. " അണ്വായുധങ്ങള്‍ വിന്യസിക്കണോ വേണ്ടയോ എന്ന ചിന്ത ഉറക്കമില്ലാത്ത രാത്രികളാണു സമ്മാനിച്ചത്‌. തിരിച്ചടിയെപ്പറ്റിയുള്ള ഭയംകൊണ്ടാണ്‌ അതു വേണ്ടെന്നുവച്ചത്‌.
അന്ന്‌ ഇന്ത്യയും പാകിസ്‌താനും മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇവ ആക്രമണസജ്‌ജമാക്കാന്‍ ഒന്നു രണ്ടു ദിവസം വേണ്ടിയിരുന്നു."-മുഷാറഫ്‌ പറഞ്ഞു.
1999 ഒക്‌ടോബറില്‍ നവാസ്‌ ഷെരീഫ്‌ സര്‍ക്കാരിനെ അട്ടിമറിച്ചാണ്‌ അന്നു പാക്‌ സൈനിക മേധാവിയായിരുന്ന പര്‍വേസ്‌ മുഷാറഫ്‌ അധികാരം പിടിച്ചത്‌. 2001 മുതല്‍ 2008 വരെ മുഷാറഫ്‌ പാക്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

Ads by Google
Friday 28 Jul 2017 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW