Tuesday, November 21, 2017 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.51 AM

'ലിയു അറിഞ്ഞോ, നമുക്ക്‌ മാലാഖ പിറന്നു' : രണ്ടര വര്‍ഷം മുമ്പ്‌ കൊല്ലപ്പെട്ട ലിയുവിന്റെ ബീജത്തില്‍നിന്ന്‌ മകള്‍ പിറന്നു

uploads/news/2017/07/131456/in2.jpg

ന്യൂയോര്‍ക്ക്‌: "ഭര്‍ത്താവിന്റെ ബീജമെടുത്ത്‌ സൂക്ഷിക്കണോ?". വെന്‍ജിയാന്‍ ലിയുവിന്റെ മൃതദേഹത്തിനായി കാത്തിരിക്കുമ്പോഴാണു ബ്രൂക്‌ലിന്‍ ആശുപത്രി ജീവനക്കാരന്‍ പേയ്‌ ഷിയാ ചെന്നിനോട്‌ ഇത്‌ ആരാഞ്ഞത്‌.
ആ ബീജത്തില്‍നിന്നൊരു ജീവന്‍. ഭര്‍ത്താവിന്റെ "പുനര്‍ജന്മം"... സങ്കടത്തിനിടെയിലും ഷിയയുടെ മനസിലൂടെ കടന്നുപോയി. ആ ബീജത്തില്‍നിന്നു വെന്‍ജിയാന്‌ ഒരു മകള്‍ പിറന്നു; രണ്ടര വര്‍ഷത്തിനുശേഷം. മകള്‍ക്ക്‌ ഒരുമാസം തികയുമ്പോള്‍ ലിയുവിന്റെ കുഴിമാടത്തിനരികില്‍ ചെന്ന്‌ ഷിയയ്‌ക്കു പറയണം. "ഇതാണു നമ്മള്‍ കാത്തിരുന്ന മാലാഖ".
2014 ഡിസംബര്‍ 20 നാണു വെന്‍ജിയാനും സഹപ്രവര്‍ത്തകനും ബ്രൂക്ലിനില്‍ വെടിവയ്‌പില്‍ മരിച്ചത്‌. ഒരു കാര്‍ പരിശോധനയ്‌ക്കിടെ ഇസ്‌മയില്‍ ബ്രിസ്‌ലേ എന്നയാള്‍ വെടിവയ്‌ക്കുകയായിരുന്നു. വെന്‍ജിയാന്‍ ലിയു- ഷിയ വിവാഹം കഴിഞ്ഞിട്ട്‌ അന്ന്‌ മൂന്ന്‌ മാസമേ ആയിരുന്നുള്ളൂ. ഷിയയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു സംസ്‌കാരത്തിനു മുമ്പ്‌ ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസങ്കലനം നടത്തി നിരവധിത്തവണ പരാജയപ്പെട്ടെങ്കിലും അവര്‍ പിന്‍വാങ്ങിയില്ല. പരാജയ കഥകള്‍ ലിയുവിന്റെ പിതാവ്‌ വെയ്‌ താങ്‌ ലിയുവിനെപ്പോലും അറിയിച്ചുമില്ല. ഒടുവില്‍ ആഞ്‌ജലീന ജനിച്ചപ്പോഴാണ്‌ സന്തോഷ വാര്‍ത്ത വെയ്‌ താങ്‌ അറിയുന്നത്‌. ന്യൂയോര്‍ക്ക്‌ പ്രെസ്‌ബിറ്റേറിയന്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പേരക്കുഞ്ഞിനെ കാണാന്‍വന്ന വെയ്‌ താങിനും ഭാര്യക്കും കരച്ചിലടക്കാന്‍ സാധിച്ചില്ല. വിതുമ്പിക്കൊണ്ടാണ്‌ അവര്‍ കൊച്ചുമകളെ വരവേറ്റത്‌. കുഞ്ഞിനെ ഏഞ്ചല്‍(മാലാഖ) എന്നാണു ഷിയ വിളിക്കുന്നത്‌.

Ads by Google
Friday 28 Jul 2017 01.51 AM
YOU MAY BE INTERESTED
TRENDING NOW