Saturday, November 25, 2017 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.50 AM

പ്രപഞ്ചത്തിലെ വലിയ സ്‌ഫോടനങ്ങളിലൊന്ന്‌ ദൂരദര്‍ശിനിയില്‍ പതിഞ്ഞു

ന്യൂയോര്‍ക്ക്‌: പ്രപഞ്ച ചരിത്രത്തിലെ വലിയ സ്‌ഫോടനങ്ങളിലൊന്നു ദൂരദര്‍ശിനിയില്‍ പതിഞ്ഞു. സൂര്യന്‍ 10,000 വര്‍ഷംകൊണ്ട്‌ ആകെപുറപ്പെടുവിക്കുന്നതിലേറെ ഊര്‍ജം നക്ഷത്രസ്‌ഫോടനത്തിലൂടെ പുറത്തുവന്നെന്നാണു റിപ്പോര്‍ട്ട്‌. ഭൂമിയില്‍നിന്ന്‌ 10,000 പ്രകാശവര്‍ഷം അകലെയാണു സ്‌ഫോടനം ഉണ്ടായത്‌. വലിയ നക്ഷത്രം ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം ഒരു മിനിറ്റോളം നീണ്ടു. ഈ നക്ഷത്രം തമോഗര്‍ത്തമായി മാറുമെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം.
2016 ജൂണിലാണു സ്‌ഫോടനത്തെതുടര്‍ന്നുള്ള ഗാമാറേ ബസ്‌റ്റ്‌ ദൂരദര്‍ശിനികളില്‍ പതിഞ്ഞത്‌. സ്‌ഫോടനത്തെ തുടര്‍ന്നു പ്രകാശവേഗത്തിലാണ്‌ ഊര്‍ജം പ്രവഹിച്ചതെന്നു ബാത്ത്‌ സര്‍വകലാശാലയിലെ പ്രഫ. കരോള്‍ മന്‍ഡല്‍ അറിയിച്ചു. നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കില്‍ ബൈനോക്കുലര്‍ ഉപയോഗിച്ചും സ്‌ഫോടനം കാണാമായിരുന്നെന്നും അവര്‍ പറഞ്ഞു.

Ads by Google
Friday 28 Jul 2017 01.50 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW