Sunday, February 25, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.50 AM

പുണ്യസങ്കേതത്തിലെ മുഴുവന്‍ നിയന്ത്രണവും നീക്കിയെന്ന്‌ ഇസ്രയേല്‍ പോലീസ്‌

ജറുസലേം: മുസ്ലിം പള്ളിയായ ഹറം അല്‍ ഷെരീഫ്‌ ഉള്‍പ്പെടെയുള്ള പുണ്യസങ്കേത അങ്കണത്തില്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ സുരക്ഷാനടപടികളും ഒഴിവാക്കിയെന്ന്‌ ഇസ്രയേല്‍ പോലീസ്‌ അറിയിച്ചു.
വിശുദ്ധപള്ളിയായ മസ്‌ജിദുല്‍ അഖ്‌സ, യഹൂദരുടെ തീര്‍ഥാടനകേന്ദ്രങ്ങളായ ഡോം ഓഫ്‌ ദ റോക്ക്‌, ടെമ്പിള്‍ മൗണ്ട്‌ എന്നിവയും ഇതേ അങ്കണത്തിലാണ്‌. രണ്ടു പോലീസുകാരെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു കഴിഞ്ഞ 14 മുതലാണു പ്രവേശനകവാടത്തില്‍ കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. ഇവയുടെ കവാടത്തില്‍ സ്‌ഥാപിച്ച മെറ്റല്‍ഡിറ്റക്‌ടറുകള്‍ മാറ്റാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. നിയന്ത്രണത്തിന്റെ പേരിലുണ്ടാകാവുന്ന സംഘര്‍ഷം പലസ്‌തീനിനും ഇസ്രയേലിനും പുറത്തേക്കു വ്യാപിക്കാമെന്ന രാജ്യാന്തര നയതന്ത്ര ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഇത്‌.
പുതുതായി സ്‌ഥാപിച്ച വേലികളും ക്യാമറകളും നീക്കി. ആക്രമണത്തിനു മുമ്പുണ്ടായിരുന്ന സ്‌ഥിതി പുനഃസ്‌ഥാപിച്ചിട്ടുണ്ട്‌. നിയന്ത്രണത്തെത്തുടര്‍ന്ന്‌ ആരാധാനാലയം മുസ്ലിംകള്‍ ബഹിഷ്‌കരിച്ചിരുന്നു.

Ads by Google
Friday 28 Jul 2017 01.50 AM
YOU MAY BE INTERESTED
TRENDING NOW