Saturday, September 23, 2017 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.46 AM

2.71 കോടിയുടെ നിരോധിത നോട്ട്‌ പിടിച്ചു ; ആറുപേര്‍ അറസ്‌റ്റില്‍

uploads/news/2017/07/131448/c3.jpg

ആലുവ: മലപ്പുറത്തുനിന്നു കൊച്ചിയിലേക്കു പോയ വാഹനത്തില്‍ നിന്ന്‌ 2,71,50,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. ഒരു സ്‌ത്രീ അടക്കം ആറു പേര്‍ അറസ്‌റ്റിലായി.
പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത്‌ നിധിന്‍ നന്ദകുമാര്‍ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ്‌ അനൂപ്‌ ശശിധരന്‍ (27), ആലുവ നാലാംമൈല്‍ കോലഞ്ചേരില്‍ വീട്ടില്‍ ജിജു ജോസ്‌ (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ പൂക്കയില്‍ അലി അസൈനാര്‍ (27), ചിനക്കല്‍ അമ്പലത്തിങ്കല്‍ അമീര്‍ കുഞ്ഞുമുഹമ്മദ്‌ (36), ആലുവ തോട്ടുമുഖം അമിറ്റി ഫ്‌ളാറ്റ്‌ 5 എയില്‍ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത്‌ ലൈല അബ്‌ദുള്‍ ജബ്ബാര്‍ (48) എന്നിവരാണു പിടിയിലായത്‌. 1000 രൂപയുടെ 100 നോട്ടുകള്‍ വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 നോട്ടുകള്‍ വീതമുള്ള 299 കെട്ടുകളുമാണ്‌ കണ്ടെത്തിയത്‌. നിധിന്‍ നന്ദകുമാര്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ലൈഫ്‌) പെരുമ്പാവൂര്‍ യൂണിറ്റ്‌ മാനേജരാണ്‌. ഇയാള്‍ക്കു പണമിടപാടില്‍ മുഖ്യപങ്കുണ്ട്‌. അനൂപിന്‌ ഐടി മേഖലയിലാണ്‌ ജോലി. ലൈല തോട്ടുമുഖത്ത്‌ എടയപ്പുറം റോഡില്‍ തയ്യല്‍ യൂണിറ്റ്‌ ഉടമയാണ്‌. മറ്റുള്ളവര്‍ ഡ്രൈവര്‍മാരും.
റൂറല്‍ എസ്‌.പി: എ.വി. ജോര്‍ജിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ ബുധനാഴ്‌ച അര്‍ധരാത്രി മുതല്‍ ആലുവ സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ്‌ വാഹനപരിശോധന നടത്തിയിരുന്നു. വെളുപ്പിനെ അഞ്ചിനാണ്‌ കെ.എല്‍ 41 ബി 999 നമ്പര്‍ പജീറോ കാറില്‍ സംഘമെത്തിയത്‌. കൈ കാട്ടിയിട്ടും നിര്‍ത്താതെപോയ വാഹനത്തെ പോലീസ്‌ പിന്തുടര്‍ന്നു. ഒന്നര കിലോമീറ്റര്‍ അപ്പുറം ആലുവ പാലസിന്‌ സമീപത്ത്‌ പോലീസ്‌വാഹനം കുറുകെയിട്ടാണ്‌ പ്രതികളെ പിടികൂടിയത്‌. മലപ്പുറം സ്വദേശിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍ ഒരാള്‍ക്കു നല്‍കാനായാണ്‌ നോട്ടുകള്‍ കൊണ്ടുവന്നതെന്ന്‌ പ്രതികള്‍ പറഞ്ഞു. സ്‌ത്രീ യാത്രക്കാരുണ്ടെങ്കില്‍ വാഹനപരിശോധനയില്‍ രക്ഷപ്പെടാമെന്ന ചിന്തയിലാണ്‌ ലൈലയെ മലപ്പുറം സ്വദേശിയായ ഹവാലക്കാരന്‍ സംഘത്തില്‍ നിയോഗിച്ചതെന്നാണു സൂചന.
തിരൂര്‍ സ്വദേശി സുമേഷാണു പണം കടത്തിയ വാഹനത്തിന്റെ ഉടമ. ഇയാള്‍ക്ക്‌ കേസില്‍ പങ്കുണ്ടോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌. ഡിവൈ.എസ്‌.പി. കെ.ബി. പ്രഫുല്ലചന്ദ്രന്‍, സി.ഐ. വിശാല്‍ ജോണ്‍സണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 28 Jul 2017 01.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW