Wednesday, September 20, 2017 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.46 AM

നായികാവേഷം വാഗ്‌ദാനം ചെയ്‌ത് പീഡനം; ക്യാമറാമാന്‍ അറസ്‌റ്റില്‍

uploads/news/2017/07/131447/c2.jpg

കൊച്ചി/ തൃശൂര്‍: സിനിമയില്‍ നായികാവേഷം വാഗ്‌ദാനം ചെയ്‌തു പീഡിപ്പിച്ചെന്നും 33 ലക്ഷം രൂപ തട്ടിയെടുത്തെന്നുമുള്ള പരാതിയില്‍ സിനിമാപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ്‌ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളില്‍ സ്വതന്ത്ര ക്യാമറാമാനായും നിരവധി ചിത്രങ്ങളില്‍ അസിസ്‌റ്റന്റ്‌ ക്യാമറാമാനായും വിന്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
അമേരിക്കന്‍ മലയാളിയായ ദന്ത ഡോക്‌ടറുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ഇവര്‍ ഇപ്പോള്‍ ഒരു തമിഴ്‌ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌.രണ്ടു ദിവസം മുമ്പ്‌ എറണാകുളം നോര്‍ത്ത്‌ സി.ഐ: കെ.ജെ. പീറ്ററിന്‌ യുവതി പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ്‌ സിനിമയില്‍ അവസരം വാഗ്‌ദാനം നല്‍കിയാണു ജിന്‍സണ്‍ സമീപിച്ചതെന്നു പരാതിയില്‍ പറയുന്നു. പിന്നീട്‌ ഫോട്ടോഷൂട്ടിനായി പല സ്‌ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നും ആറു മാസം മുമ്പ്‌ സിനിമ നിര്‍മിക്കാനെന്ന പേരില്‍ 33 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്‌. സിനിമയില്‍ നായികാവേഷം ലഭിക്കുന്നതിനു മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തണമെന്നു പറഞ്ഞും പണം തട്ടി.
ചിത്രീകരണം പുരോഗമിക്കുന്ന യുവ നായകന്റെ സിനിമയില്‍ സ്‌റ്റില്‍ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചുവരികയാണ്‌ വിന്‍സണ്‍. എറണാകുളം നോര്‍ത്ത്‌ എസ്‌.ഐ. വിപിന്‍ ദാസും സംഘവും വിന്‍സനെ ചോദ്യം ചെയ്‌തു.

Ads by Google
Advertisement
Friday 28 Jul 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW