Thursday, November 16, 2017 Last Updated 5 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.46 AM

പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്‌കന്‍ അറസ്‌റ്റില്‍

uploads/news/2017/07/131444/c5.jpg

കട്ടപ്പന: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കനെ അറസ്‌റ്റ്‌ ചെയ്‌തു. വള്ളക്കടവ്‌ തൂങ്കുഴി മുകുളേല്‍ രാജു(51) വാണ്‌ പിടിയിലായത്‌.
ഇരട്ടയാറിലെ ഹോട്ടലില്‍ ജീവനക്കാരനായ ഇയാള്‍ വള്ളക്കടവിലെ വീട്ടിലെത്തിയിരുന്ന സമയത്താണ്‌ ബാലനെ പീഡനത്തിനിരയാക്കിവന്നത്‌. നിരവധി തവണ പീഡിപ്പിച്ചതായി പോലീസ്‌ പറഞ്ഞു. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ വിദ്യാര്‍ഥി പീഡനവിവരം വെളിപ്പെടുത്തിയത്‌.
തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവരമറിഞ്ഞ്‌ ഒളിവില്‍പോയ രാജുവിനെ സി.ഐ: വി.എസ്‌ അനില്‍കുമാര്‍, എസ്‌.ഐ: കെ.എം സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇരട്ടയാറില്‍ നിന്നു അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഒരു വര്‍ഷം മുമ്പ്‌ നെടുങ്കണ്ടത്ത്‌ മറ്റൊരു ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.

Ads by Google
Friday 28 Jul 2017 01.46 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW