Friday, July 20, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.42 AM

കുതിച്ചുകയറി തിരിച്ചിറങ്ങി

uploads/news/2017/07/131434/f1.jpg

മുംബൈ: കഴിഞ്ഞ ദിവസത്തെ പ്രകടനങ്ങളുടെ പിന്‍ബലത്തില്‍ കുതിച്ചു കയറിയ വിപണികള്‍ കച്ചവടത്തിന്റെ അവസാനത്തോടെ തിരിച്ചിറങ്ങി. തുടക്കത്തില്‍ റെക്കോഡ്‌ പ്രകടനം കാഴ്‌ച്ച വച്ച വിപണികളാണ്‌ പിന്നീട്‌ നിറം മങ്ങിയത്‌. വില്‍പ്പന സമ്മര്‍ദമാണ്‌ വിപണികള്‍ക്ക്‌ തരിച്ചടിയായത്‌.
ജൂലൈ മാസ ഡെറിവേടീവുകളുടെ കാലാവധി അവസാനിക്കുന്നതും നേട്ടങ്ങളുടെ നിറം കെടുത്തി. എന്നിരുന്നാലും വിപണികള്‍ നേട്ടമോ നഷ്‌ടമോ കൂടാതെ കഴിഞ്ഞ ദിവസത്തെ അതേ നിലയില്‍ തുടര്‍ന്നത്‌ നിക്ഷേപകര്‍ക്ക്‌ ആശ്വാസമായി. അത്യൂന്നതങ്ങളില്‍ നില്‍കേ കൂടുതല്‍ ലാഭത്തിനായി നിക്ഷേപകര്‍ ലാഭമെടുപ്പു നടത്തിയതും വിപണികളെ തളര്‍ത്തി.
സെന്‍സെക്‌സ്‌ 0.84 പോയിന്റ്‌ കൂടി 32,383.30ലും നിഫ്‌റ്റി 0.10 പോയിന്റ്‌ കുറഞ്ഞ്‌ 10,020.55ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഇന്നലെ സെന്‍സെക്‌സ്‌ റെക്കോഡ്‌ പ്രകടനത്തോടെ 32,672.66ലും നിഫ്‌റ്റി 10,114.85ലും എത്തിയതിനു ശേഷമാണ്‌ താഴ്‌ന്നത്‌. ബ്ലൂചിപ്‌ ഓഹരികളുടെ മുന്നേറ്റത്തിന്റെ ചുവടു പിടിച്ചാണ്‌ വിപണികള്‍ പ്രാരംഭ നേട്ടങ്ങള്‍ കൊയ്‌തത്‌.
അതേസമയം യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ യോഗത്തില്‍ നിരക്കുകള്‍ മാറ്റാതിരുന്നത്‌ രാജ്യാന്തര വിപണികളുടെ അനിശ്‌ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ടു. ബിഹാറിലെ രാഷ്‌ട്രിയ അനിശ്‌ചിതത്വങ്ങള്‍ക്ക്‌ വിരാമമിട്ട്‌ ജെ.ഡി.യു. നേതാവ്‌ ബി.ജെ.പിയുമായി ചേര്‍ന്ന്‌ അധികാരത്തില്‍ തിരിച്ചെത്തിയതു വിപണികള്‍ക്ക്‌ ആവേശമായി.
രൂപ തുടര്‍ച്ചയായി കരുത്താര്‍ജിക്കുന്നതും വിപണികള്‍ക്ക്‌ നേട്ടമായി. 3.29 ശതമാനം ഓഹരി മൂല്യം ഇടിഞ്ഞ ഡോ.റെഡ്‌ഡീസ്‌ ലാബാണ്‌ ഇന്നലെ വിപണിയില്‍ ശ്രദ്ധ കേന്ദ്രമായത്‌. അറ്റാദായത്തില്‍ 56.61 ശതമാനത്തിന്റെ ഇടിവ്‌ രേഖപ്പെടുത്തിയതാണ്‌ കമ്പനിക്ക്‌ തിരിച്ചടിയായത്‌. ടി.സി.എസ്‌, ടാറ്റ മോട്ടോഴ്‌സ്‌, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്‌, ഐ.ടി.സി. തുടങ്ങിയ ഓഹരികളും ഇന്നലെ നിറം മങ്ങി.
ആദ്യപാദ ഫലത്തില്‍ അറ്റാദായത്തില്‍ 4.4 ശതമാനം നേട്ടം കൈവരിച്ച മാരുതി സുസുക്കി ഓഹരികള്‍ ഇന്നലെ 0.19 ശതമാനം നേട്ടമുണ്ടാക്കി. ഐടി, ടെക്ക്‌, ആരോഗ്യം, ലോഹ ഓഹരികളും ഇന്നലെ നിരാശ പടര്‍ത്തി. രാജ്യാന്തര വിപണികള്‍ ഇന്നലെ റെക്കോഡ്‌ പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ഫെഡ്‌ റിസര്‍വിന്റെ തീരുമാനങ്ങളാണ്‌ കുറച്ചു നാളുകളായി പ്രതിരോധത്തിലായിരുന്ന വിപണികള്‍ക്ക്‌ കരുത്ത്‌ നല്‍കിയത്‌.
പ്രദേശിക വിപണിയില്‍ വിദേശനിക്ഷേപകര്‍ 60.60 കോടിയുടെ നിക്ഷേപങ്ങള്‍ കൈവിട്ടതായി കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം പ്രദേശിക നിക്ഷേപകര്‍ 676.61 കോടിയുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ലാഭമെടുപ്പു കാരണം മിഡ്‌ ക്യാപ്‌, സ്‌േമാള്‍ ക്യാപ്‌ ഓഹരികളും ഇന്നലെ നഷ്‌ടത്തിലായി.

Ads by Google
Friday 28 Jul 2017 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW