Saturday, September 23, 2017 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

വി.എ.ആര്‍. ഉണ്ടായിരുന്നെങ്കില്‍ 'ദൈവത്തിന്റെ കൈ' പിറക്കില്ലായിരുന്നു: മറഡോണ

uploads/news/2017/07/131424/s6.jpg

സൂറിച്ച്‌: ഫിഫ നടപ്പാക്കിയ വീഡിയോ അസിസ്‌റ്റന്റ്‌ റഫറി സംവിധാനത്തിന്‌ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പിന്തുണ.
വി.എ.ആര്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ തന്റെ 'ദൈവത്തിന്റെ കൈ' ഗോള്‍ പിറക്കില്ലായിരുന്നുവെന്നും മറഡോണ പറഞ്ഞു. ഫിഫക്ക്‌ വേണ്ടി നടത്തിയ അഭിമുഖത്തിലാണ്‌ മറഡോണയുടെ പ്രതികരണം.
''നേരത്തെ തന്നെ ഈ സംവിധാനമുണ്ടായിരുന്നെങ്കില്‍ താന്‍ കൈ കൊണ്ടടിച്ച ഗോള്‍ അനുവദിക്കപ്പെടുമായിരുന്നില്ല. വി.എ.ആര്‍. പൂര്‍ണമായും നടപ്പാക്കണമെന്നതാണ്‌ എന്റെ നിലപാട്‌''- മറഡോണ പറഞ്ഞു.
അര്‍ജന്റീന ലോക ജേതാക്കളായ 1986 ലോകകപ്പിലാണ്‌ മറഡോണയുടെ വിഖ്യാതമായ വിവാദ ഗോള്‍ പിറന്നത്‌. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ഉയര്‍ന്നുവന്ന ക്രോസ്‌ ഇംഗ്ലണ്ട്‌ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‌ മുകളിലൂടെ കൈകൊണ്ട്‌ തട്ടിയിട്ടാണ്‌ മറഡോണ ഗോളാക്കിയത്‌.
ഷില്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ചെവി കൊണ്ടില്ല. മത്സരത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ മറഡോണ അത്‌ ദൈവത്തിന്റെ കയ്യായിരുന്നുവെന്ന്‌ പ്രതികരിച്ചത്‌.
അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ വി.എ.ആര്‍ സംവിധാനം പൂര്‍ണമായും നടപ്പാക്കാന്‍ ഫിഫ തീരുമാനിച്ചിരുന്നു. എന്നാല്‍ വി.എ.ആറിനെതിരെയുള്ള എതിര്‍പ്പുകളും ശക്‌തമാണ്‌.

Ads by Google
Advertisement
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW