Thursday, June 21, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

'അലസമായി ഓടിയതല്ല; സ്‌പൈക്ക്‌ ഉടക്കിയതാണ്‌'

uploads/news/2017/07/131423/s5.jpg

മുംബൈ: വനിതാ ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലിലെ റണ്ണൗട്ടിന്റെ കാരണം വിശദീകരിച്ച്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മിതാലി രാജ്‌.
തന്റെ സ്‌പൈക്കുകള്‍ ഗ്രൗണ്ടില്‍ ഉടക്കിപ്പോയതിനാലാണ്‌ വിചാരിച്ച വേഗത്തില്‍ ആ റണ്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞതെന്ന്‌ മിതാലി പറഞ്ഞു.
ഇന്ത്യയുടെ തോല്‍വിക്കുളള കാരണങ്ങളിലൊന്നായിരുന്നു മിതാലി രാജിന്റെ അപ്രതീക്ഷിത പുറത്താവല്‍. 31 പന്തില്‍ 17 റണ്‍സെടുത്തു നില്‌ക്കെ അതിവേഗ സിംഗിളിന്‌ ശ്രമിച്ച പൂനം റൗത്തിന്റെ വിളിക്ക്‌ അതേരീതിയില്‍ പ്രതികരിക്കാന്‍ മിതാലിക്ക്‌ ആയിരുന്നില്ല.
ഒറ്റക്കാഴ്‌ചയില്‍ വളരെ അലസമായാണ്‌ മിതാലി ഓടിയതെന്ന്‌ തോന്നുകയും ചെയ്‌തിരുന്നു. അലസമായി ഓടി മിതാലി പുറത്തായത്‌ ഒത്തുകളിയുടെ ഭാഗമാണെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.

Ads by Google
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW