Wednesday, September 20, 2017 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

'പലര്‍ക്കും പല നീതി'; ചിത്രയെ പിന്തുണച്ച്‌ അനു

uploads/news/2017/07/131422/s4.jpg

ന്യൂഡല്‍ഹി: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ കേരളത്തിന്റെ താരം പി.യു ചിത്രയെ ഒഴിവാക്കിയത്‌ ഇരട്ട നീതിയുടെ ഭാഗമായെന്ന്‌ മലയാളി അത്‌ലറ്റ്‌ അനു രാഘവന്‍.
ലോകചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഇടംപിടിച്ച അനു ലണ്ടനിലേക്കു യാത്ര തിരിക്കും മുമ്പ്‌ ചിത്രയ്‌ക്ക് യോഗ്യത നേടാനാവാതതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കവേയാണ്‌ ഇത്തരത്തില്‍ തുറന്നടിച്ചത്‌.
''പലര്‍ക്കും പല മാനദണ്ഡമാണ്‌ നിലവില്‍ പ്രാബല്യത്തിലുള്ളത്‌. ചിലരുടെ ആള്‍ക്കാര്‍ക്ക്‌ എപ്പോഴും മുന്തിയ പരിഗണന ലഭിക്കും.
ടീം പ്രഖ്യാപിച്ചത്‌ തന്നെ തെറ്റായ അവസരത്തിലാണ്‌. മീറ്റില്‍ പങ്കെടുക്കേണ്ട ടീമിനെ അവസാന നിമിഷം നിശ്‌ചയിക്കുന്നത്‌ ശരിയല്ല. പത്ത്‌ ദിവസം മുന്‍പെങ്കിലും തീരുമാനം പ്രഖ്യാപിക്കേണ്ടതായിരുന്നു''- അനു പറഞ്ഞു.
ചിത്രയ്‌ക്ക് സമാനമായ അനുഭവം കഴിഞ്ഞ വര്‍ഷം അനുവും നേരിട്ടതാണ്‌.
റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ യോഗ്യത ഉണ്ടായിട്ടും അനുവിനെ ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ അനു കോടതിയെ സമീപിച്ചിരുന്നു.

Ads by Google
Advertisement
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW