Thursday, November 23, 2017 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്‌ക്കും പങ്ക്‌: ജി.എസ്‌. രണ്‍ധാവ

uploads/news/2017/07/131421/s3.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമില്‍ നിന്ന്‌ പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ പി.ടി. ഉഷയെ പ്രതിക്കൂട്ടിലാക്കി അത്‌ലറ്റിക്‌ ഫെഡറേഷന്‍ മുഖ്യ സെലക്‌ടര്‍ ജി.എസ്‌. രണ്‍ധാവ.
ചിത്രയെ ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ ഉഷയ്‌ക്കും പങ്കുണ്ട്‌. ഉഷ, അത്‌ലറ്റിക്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രയെ തഴയാന്‍ തീരുമാനമെടുത്തത്‌. അത്‌ എന്റെ മാത്രം തീരുമാനമല്ല.- രണ്‍ധാവ പറഞ്ഞു.
മുഖ്യ സെലക്‌ടറുടെ പ്രതികരണത്തോടെ ഉഷയുടെ വാദഗതികള്‍ പൊളിയുകയാണ്‌. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ഉഷ പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ്‌ രണ്‍ധാവ ഇന്നലെ വെളിപ്പെടുത്തിയത്‌.
''ചിത്രയ്‌ക്ക്‌ വേണ്ടി താന്‍ നിരീക്ഷകരുടെ യോഗത്തില്‍ വാദിച്ചിരുന്നു. എന്നാല്‍ യോഗ്യതാ മാനദണ്ഡം ചിത്രയ്‌ക്ക്‌ തിരിച്ചടിയായി. അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എ.എഫ്‌.ഐ) നിയമങ്ങള്‍ അനുസരിച്ചുള്ള യോഗ്യത നിലനിര്‍ത്താന്‍ ചിത്രയ്‌ക്കു കഴിയാതെ പോയി.
സെലക്ഷന്‍ കമ്മിറ്റിയുടെ നിയമാവലിയില്‍ ഇടപെടാന്‍ താന്‍ ആരുമല്ല''- എന്നായിരുന്നു ഉഷ പറഞ്ഞിരുന്നത്‌.
ചിത്രയുടെ പ്രകടനത്തിനു സ്‌ഥിരതയില്ലാത്തതാണ്‌ സെലക്ഷന്‍ കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നമെന്നും ഉഷ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW