Thursday, November 23, 2017 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.35 AM

മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന്‌ ബാറ്റിങ്‌ തകര്‍ച്ച

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനു ബാറ്റിങ്‌ തകര്‍ച്ച.
ഇന്നലെ ട്രെന്റ്‌ബ്രിഡ്‌ജ് ഓവലില്‍ ആരംഭിച്ച മത്സരത്തില്‍ ടോസ്‌ നേടി ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 149 റണ്‍സ്‌ എന്ന നിലയിലാണ്‌.
രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ പേസര്‍ വെര്‍നോണ്‍ ഫിലാന്‍ഡറാണ്‌ ഇംഗ്ലണ്ടിനെ തകര്‍ത്തത്‌.
മഴ മൂലം കളിനിര്‍ത്തുമ്പോള്‍ 72 റണസുമായി മുന്‍നായകന്‍ അലിസ്‌റ്റര്‍ കുക്കും 10 റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ്‌ ക്രീസില്‍.
ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സ്(0), മധ്യനിര താരം ടോം വെസ്‌റ്റ്ലി(25) നായകന്‍ ജോ റൂട്ട്‌(29), ഡേവിഡ്‌ മലന്‍(1) എന്നിവരുടെ വിക്കറ്റുകളാണ്‌ ഇംഗ്ലണ്ടിനു നഷ്‌ടമായത്‌.
161 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളോടെ 72 റണ്‍സ്‌ നേടിയ കുക്കിന്റെ മികവിലാണ്‌ ഇംഗ്ലണ്ട്‌ 100 കടന്നത്‌.

Ads by Google
Friday 28 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW