Tuesday, November 21, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 01.33 AM

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്‌

uploads/news/2017/07/131413/re5.jpg

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്‌ ഭരണങ്ങാനത്ത്‌ ആഘോഷിക്കും. തീര്‍ത്ഥാടനകേന്ദ്രത്തില്‍ രാവിലെ 4.45-ന്‌ വികാരി ഫാ. തോമസ്‌ പാറയ്‌ക്കലും ആറിന്‌ റെക്‌ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 7.15-ന്‌ നേര്‍ച്ചയപ്പം വെഞ്ചരിപ്പ്‌, 8.15-ന്‌ ഫാ. സെബാസ്‌റ്റ്യന്‍ പടിക്കക്കുഴുപ്പിലും 9.15-ന്‌ മോണ്‍. ജോസഫ്‌ മലേപ്പറമ്പിലും ഉച്ചകഴിഞ്ഞ്‌ മൂന്നരയ്‌ക്ക് മോണ്‍. ജോസഫ്‌ കൊല്ലംപറമ്പിലും നാലരയ്‌ക്ക് മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലും അഞ്ചരയ്‌ക്ക് മോണ്‍. ജോസഫ്‌ കുഴിഞ്ഞാലിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.
ഇടവക ദേവാലയത്തില്‍ രാവിലെ ഏഴരയ്‌ക്ക് മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ്‌ നരിതൂക്കില്‍, ഫാ. ജോസഫ്‌ തോലാനിക്കല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. പത്തിന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍റാസയും സന്ദേശവും. ഫാ. സെബാസ്‌റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോര്‍ജ്‌ അമ്പഴത്തുങ്കല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. 12-ന്‌ തിരുനാള്‍ ജപമാല പ്രദക്ഷിണം. ഫാ. തോമസ്‌ ഓലിക്കല്‍, ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ്‌ രണ്ടരയ്‌ക്ക് വിശുദ്ധ കുര്‍ബാന-ഫാ. ഏബ്രഹാം വെട്ടുവയലില്‍.

Ads by Google
Friday 28 Jul 2017 01.33 AM
YOU MAY BE INTERESTED
TRENDING NOW