Friday, November 24, 2017 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 09.03 PM

സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു

School van, Accident, Five injured

തിരുവനന്തപുരം: കൊല്ലം കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപം സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റ 5 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിതറ എസ്.എന്‍. എച്ച്.എസിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 11 പേരെ കടയ്ക്കല്‍ ആശുപത്രിയിലും 5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

സാദിക് (13) ചിതറ, ഷമീര്‍ (15) പെരിങ്ങമല, ജസീം (14) മടത്തറ, നദീര്‍ (15) മടത്തറ, സല്‍മാന്‍ (14) മടത്തറ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയവര്‍.

Ads by Google
Thursday 27 Jul 2017 09.03 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW