Saturday, May 19, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 08.55 PM

കാമുകിയുടെ വിവാഹത്തിനു തലേന്ന് ഭാര്യയും മക്കളെയും തനിച്ചാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു: വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി കല ഷിബു

uploads/news/2017/07/131290/kala-shibu.jpg

വിവാഹേദര ബന്ധത്തെക്കുറിച്ച് കൗണ്‍സിലറായ കലാ ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ കുറച്ചേറെ വര്ഷങ്ങളായിട്ടു സമൂഹവുമായി ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ,
ഒരു കൗൺസിലിങ് സൈക്കോളജിസ്റ് എന്ന രീതിയിൽ ,
, ചില ബന്ധങ്ങളെ എങ്ങനെ വിശകലനം ചെയ്യണം എന്നറിയാതെ ആയി പോകാറുണ്ട്..
വിവാഹേതര ബന്ധങ്ങളും തുടര്ന്നുണ്ടാകുന്ന പ്രശ്നങ്ങളും ..!
പീഡന കേസും പിന്നത്തെ പൊല്ലാപ്പുകളും..!
സ്ത്രീ അല്ലെങ്കിൽ പുരുഷൻ ആണ് തെറ്റ്കാർ എന്ന് പറയാൻ വയ്യ..
മനുഷ്യനാണ്..! മനസ്സാണ് ..!
അത്രയുമേ പറയാൻ ആകു..
ഏതു കുപ്പായത്തിനുള്ളിലും മറ്റൊരു മുഖമുണ്ട്..
വികാരവും വിവേകവും തമ്മിൽ ഉള്ള കളിയിൽ പത്താം ക്ലാസും ഡോക്ടറും ഒക്കെ ഒരേ പോലെ...
സഹനത്തിന്റെ പാരമ്യം എന്നത് വ്യക്തിയെ ആശ്രയിച്ചിരിക്കും..
ഭാര്യ അല്ലാത്ത ഒരുവളെ സ്നേഹിക്കാൻ കഴിയില്ല എന്ന് പറയാൻ പറ്റില്ല..
അതേ പോലെ തിരിച്ചും..!
പലപ്പോഴും തോന്നാറുണ്ട്..
വിവാഹജീവിതത്തിലെ അതേ രീതി തന്നെ ആണ് ഇത്തരം ,വിവാഹേതര ബന്ധങ്ങളിലും, ഒരു ഘട്ടം കഴിഞ്ഞാൽ എന്ന്..!
ആദ്യത്തെ സമയം കഴിഞ്ഞുണ്ടാകുന്ന മടുപ്പും വിരസതയും ഇതിലും ഉണ്ടാകാറുണ്ട്..
വിവാഹത്തിൽ ഒരു ഉറപ്പുണ്ട്..
അങ്ങനെ പെട്ടന്ന് കയ്യൊഴിയാൻ വയ്യല്ലോ..
ഇതിൽ ആ ഒരു കെട്ടുപാടില്ല....അതിനാൽ തന്നെ , സഹനത്തിന്റെ ശക്തി കുറഞ്ഞവർ , പതുക്കെ പിൻവലിയാൻ തുടങ്ങും..
ഉപേക്ഷിക്കപെടുക എന്നത് ഒരു വല്ലാത്ത അവസ്ഥ ആണ്..
അപകർഷതാ ബോധവും അമർഷവും പകയും ഒക്കെ കൂടി ഒത്തു കൂടുന്ന തലം..
ഭൂമിയിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥ..
പ്രളയ ജലം വന്നു എല്ലായിടത്തും മൂടിയ പോലെ..
കരയാൻ വയ്യ..
പരിഭവം പറയാൻ വയ്യ..പരാതി പറയാൻ വയ്യ...!
അധികാരം ഇല്ലാത്ത ഒരാളാണ് താൻ...!
ആ തിരിച്ചറിവ്..
പുറം ലോകം അറിഞ്ഞാൽ , പഴി തനിക്കു തന്നെ...!
ഇത്തരം ഘട്ടങ്ങളിൽ പെട്ട ,
കരയാൻ പോലും ആകാതെ വിങ്ങി പൊട്ടിയ എത്രയോ സ്ത്രീ ശബ്ദങ്ങൾ കേൾക്കാം..
വിവാഹജീവിതത്തിലെ കാൾ, സംശയവും സ്വാർഥതയും ഇത്തരം ബന്ധങ്ങളിൽ കൂടുതലാണ്..
മടുപ്പിന്റെ''' അസുഖം '' ഉള്ളവന് ഇത് തന്നെ തരം!
നീ എന്റെ ഭാര്യ ഒന്നുമല്ലല്ലോ...?
അല്ലേലും കക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാര് തമ്മിൽ എന്ത് ഉപാധി..?
ഇത്തരം കുറെ ഏറെ കഥകൾ പുരുഷൻ എന്ന'' വില്ലനെ'' പറ്റി കേട്ടിട്ടുണ്ട്..
സ്ത്രീ അവിടെ ഒന്ന് ഉയർന്നെങ്കിൽ..
എന്നെ വേണ്ടെങ്കിൽ നിന്നെയും വേണ്ട എന്ന് തീരുമാനം എടുക്കാൻ കഴിഞ്ഞെങ്കിൽ..!
പറ്റില്ല ..എല്ലാവരെയും കൊണ്ട് പറ്റില്ല അത്..!
പുറം ജാടയ്ക്കു ഇപ്പുറം ഒരു തൊട്ടാവാടി ആണ് പല സ്ത്രീകളും..!
നെഞ്ച് പൊട്ടി കരഞ്ഞു പോകും..പക്ഷെ ശബ്ദം കേട്ടൂടല്ലോ..
അവൻ, തനിക്കു അവകാശം ഇല്ലാത്ത പുരുഷൻ..
പുരുഷന്മാർ ഇല്ല എന്നാണോ..?
പണി '' കിട്ടിയ എത്രയോ പുരുഷന്മാർ ..!
സ്ത്രീയ്ക്ക് കരയാൻ എങ്കിലും അവകാശം ഉണ്ട്..
ഇവന് അതുമില്ല..
കാമുകിയുടെ രണ്ടാം വിവാഹത്തിന്റെ തലേന്ന് ഭാര്യയെയും രണ്ടു മക്കളെയും ഓർക്കാതെ ആത്മഹത്യ ചെയ്ത ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ..!
ഇന്നും ആ ഓർമ്മ ഞെട്ടിക്കാറുണ്ട്..
ഇത്രയും പ്രായം ആയിട്ടും., ഇങ്ങനെ അബദ്ധത്തിൽ വീണോ..?
അല്ലേൽ ഇത്ര ഉയർന്ന ഉദ്യോഗത്തിൽ ഇരുന്നിട്ടും എന്നതിൽ ഒന്നും ഇവിടെ പ്രസക്തി ഇല്ല..
പച്ചയായ മനുഷ്യന്റെ വികാരങ്ങൾ..
ബാലിശമാണ്..! മണ്ടത്തരമാണ്...!
ഒക്കെ അറിയാം , എങ്കിലും അകപ്പെട്ടു പോകും..!
പ്രതികരിക്കാൻ യഥാ സമയം പറ്റുക എന്നതും ഒരു കഴിവാണ്..
പിന്മാറുക എന്നത് പോലെ..!!
കുറച്ചു കൂടി തുറന്ന മനസ്സോടെ , സുതാര്യതയോടെ , ബന്ധങ്ങളെ സ്വീകരിക്കുകയും നിർവ്വചിക്കുകയും ചെയ്യേണ്ടത് അനിവാര്യം എന്ന് തോന്നുന്നു..
പാവം പങ്കാളികൾ..
അവരുടെ കുറ്റമാണല്ലോ.പലരും
ഇത്തരം ബന്ധങ്ങൾക്ക്‌ കാരണമായി പറയുന്നത്..
കിട്ടാത്ത സ്നേഹം തേടി ഉള്ള അലച്ചിലിൽ പെട്ട് പോയി എന്നാണ് പലരും പറയാറ്..
ആവോ..!
മനസ്സല്ലേ ,മനുഷ്യൻ അല്ലെ...!
മാധ്യമപ്രവർത്തകൻ ആയാലും..
മന്ത്രി ആയാലും..
ആരായാലും..!

Ads by Google
Thursday 27 Jul 2017 08.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW