Sunday, February 25, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 08.30 PM

ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ സഞ്ജയ് ദത്ത് തിരികെ ജയിലിലേയ്‌ക്കെന്ന് സര്‍ക്കാര്‍

Court,  Sujay dutt, Jail

മുംബൈ: കാലാവധി പൂര്‍ത്തിയാക്കാതെ സഞ്ജയ് ദത്ത് ജയില്‍ മോചിതനായതില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ താരം തിരിച്ച് ജയിലിലേയ്‌ക്കെന്ന് സര്‍ക്കാര്‍. മഹാരാഷ്ട്ര സര്‍ക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിക്ഷാകാലാവധി മുഴുവനായി അനുഭവിക്കുന്നതിന് മുമ്പ് സഞ്ജയ്ദത്ത് ജയില്‍ മോചിതനായ വിഷയത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്.

ദത്തിന്റെ മോചനം നിയമവിധേയമായല്ല നടന്നതെങ്കില്‍ തിരിശക ജയിലിലേയ്ക്ക് തന്നെ അയയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നല്ല നടപ്പു പരിഗണിച്ചാണ് അഞ്ചു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് എട്ടുമാസം മുമ്പ് ദത്ത് ജയില്‍ മോചിതനായത്. 1993 ലെ മുംബൈ സ്‌ഫോടനകേസിലാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്.

Ads by Google
Thursday 27 Jul 2017 08.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW