Wednesday, June 06, 2018 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 07.23 PM

നിതീഷിനെതിരെ ശരത് യാദവിന്റെ വിമതനീക്കം; തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചു

Nithish Kumar, Sarath Yadav

ന്യൂഡല്‍ഹി: മഹാസഖ്യം പൊളിച്ച് ബിജെപി പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിനെതിരെ ജെഡിയുവില്‍ വിമത നീക്കം. നിതീഷിന്റെ ചേരിമാറ്റത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് യാദവിന് കടുത്ത അഭിപ്രായ ഭിന്നതയുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ശരത് യാദവ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് തന്റെ വസതിയില്‍ ജെഡിയു നേതാക്കളുടെ യോഗം ശരത് യാദവ് വിളിച്ചിട്ടുണ്ട്.

തന്നെ അനുകൂലിക്കുന്ന നേതാക്കളുടേയും എംപിമാരുടേയും യോഗമാണ് ശരത് യാദവ് വിളിച്ചിരിക്കുന്നത്. നിതീഷിന്റെ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്ന അലി അന്‍വര്‍ എംപി, കേരളത്തില്‍ നിന്നുള്ള എംപി വീരേന്ദ്ര കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി കേരള ഘടകം അധ്യക്ഷന്‍ കൂടിയായ വീരേന്ദ്ര കുമാര്‍ താന്‍ നിതീഷ് കുമാറിനൊപ്പമില്ലെന്ന് അറിയിച്ചിരുന്നു. ബിജെപിയുമായി ചേരാനുള്ള നീക്കം നിതീഷ് കുമാര്‍, ശരത് യാദവിനെപ്പോലും അറിയിച്ചിരുന്നില്ല.

പ്രതിഷേധ സൂചകമായി ഇന്ന് രാവിലെ നടന്ന നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ശരത് യാദവിന്റെ രാഷ്ട്രീയ നീക്കങ്ങള്‍. 280 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 വോട്ട് വേണം. 80 സീറ്റുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെഡിയു-71, എന്‍ഡിഎ-58 എന്നിങ്ങനെയാണ് കക്ഷിനില.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW