Saturday, September 23, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 05.52 PM

ഷവോമി എംഐ 5 എക്സ് അവതരിപ്പിച്ചു

Xiaomi MI-5-X, 4 GB Of RAM,  Launched

ഷവോമിയുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് ഹാന്‍ഡ്സെറ്റായ ഷവോമി എംഐ 5 എക്സ് ചൈനയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് 1 രാവിലെ 10 മണി (ചൈനീസ് സമയം) ക്കാണ് ഫോണിന്റെ ആദ്യ വില്പന. ഇതിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം പത്ത് ലക്ഷത്തിലധികം പേര്‍ ഷവോമി എംഐ 5 എക്സ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കറുപ്പ്, ഗോള്‍ഡ്, പിങ്ക് നിറങ്ങളില്‍ ഷവോമി എംഐ 5 എക്സ് ലഭ്യമാകും. 4 ജിബി റാം/ 64 ജിബി സ്‌റ്റോറേജോടു കൂടിയ ഒറ്റ വേരിയന്റ് മാത്രമേ കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളൂ.

പിന്നില്‍ ഇരട്ട ക്യാമറ, 4 ജിബി റാം, ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 625 ടീഇ പ്രോസസര്‍, മെച്ചപ്പെടുത്തിയ ഓഡിയോ പ്രകടനം തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഷവോമി എംഐ 5 എക്സ് എത്തുന്നത്. വൃത്താകൃതിയിലുള്ള അരികുകളോടെയുള്ള മെറ്റല്‍ യൂണിബോഡിയാണ് ഷവോമി മി 5 എക്സിനുള്ളത്. ബോഡിയ്ക്ക് ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗും നല്‍കിയിട്ടുണ്ട്. ഈ ഡ്യുവല്‍ നാനോ സിം സ്മാര്‍ട്ട് ഫോണ്‍ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി എല്‍ടിപിഎസ് ഡിസ്പ്ലേയോടു കൂടിയാണ് വരുന്നത്. പ്പണ്ടള്ളണ്ട 9 അധിഷ്ടിതമായ ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 2 ജിഗാ ഹെട്സ് ക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 625 ടീഇ പ്രോസസര്‍ കരുത്ത് പകരുന്ന ഫോണിന് 4 ജിബി റാമാണ് നല്‍കിയിരിക്കുന്നത്.

ഐഫോണ്‍ 7 പ്ലസ്, വണ്‍ പ്ലസ് 5 മാതൃകയില്‍ ബൊക്കെ എഫക്ടുകള്‍ നല്‍കുന്നതിന് പോട്രൈറ്റ് മോഡുമുണ്ട്. തത്സമയ ബ്യൂട്ടിഫിക്കേഷന്‍ സംവിധാനത്തോടു കൂടിയ 5 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്. ഷവോമി എംഐ 5 എക്സിന്റെ 64 ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. 4ഗ്ഗി ര്‍ഗ്നന്തസ്സഞ്ഞ, ഡുവല്‍-ബാന്‍ഡ് വൈ-ഫൈ 802.11ന്റ്യ, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍.

Ads by Google
Advertisement
Thursday 27 Jul 2017 05.52 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW