Saturday, May 19, 2018 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 05.23 PM

കാവ്യാ മാധവന്‍ അമ്മയാകുന്നു; താരം ഗര്‍ഭിണിയെന്ന് മാധ്യമ റിപ്പോര്‍ട്ട്

Kavya Madhavan, Dileep

നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ അമ്മയാകുന്നു. കാവ്യ ഗര്‍ഭിണിയാണെന്ന് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ കാവ്യ എത്താതിരുന്നത് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാവ്യ അമ്മയാകുന്നുവെന്ന വിവരം അന്വേഷണ സംഘത്തിനും അറിയാം. ഈ സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസില്‍ കാവ്യയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ പോലീസ് അതീവ ജാഗ്രതയോടെയാണ് ചെയ്യുന്നത്.

ദിലീപ് ജയിലിലാകുന്നതിന് മുന്‍പ് കാവ്യ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ ഭാര്യയുടെ വിശേഷം താന്‍ ഓണ്‍ലൈന്‍ വഴിയാണ് അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. കാവ്യ നാല് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുടെ ശാരീരിക അസ്വസ്ഥതകള്‍ അറിയുന്നതിനാലാണ് പോലീസ് സംഘം ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ട് വീട്ടിലാക്കിയത്. നേരത്തെ പ്രചരിച്ച വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കുടുംബ വൃത്തങ്ങള്‍ തന്നെ കാവ്യ അമ്മയാകുന്നുവെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

ദിലീപ് അറസ്റ്റിലായത് മുതല്‍ ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിലാണ് കാവ്യ കഴിയുന്നത്. കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നു എന്നറിഞ്ഞിട്ടും സന്തോഷിക്കാനാകാത്ത മാനസികാവസ്ഥയിലാണ് കാവ്യയും ബന്ധുക്കളും എന്നാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം. അപ്രതീക്ഷിത വിവാഹ വാര്‍ത്ത ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് പ്രഖ്യാപിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW