Sunday, May 20, 2018 Last Updated 26 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 04.37 PM

മഴക്കാലം... അപകടകാലം

uploads/news/2017/07/131258/eranyiaccdint.jpg

മഴയെ വാനോളം വര്‍ണ്ണിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വാഹന ഉടമകളെയും ഡ്രൈവര്‍മാരെയും സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് മഴക്കാലം. സ്വന്തമായി വാഹനമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

കേരളത്തില്‍ കാലവര്‍ഷമെത്തി. കുണ്ടും കുഴികളും നിറഞ്ഞ വഴികളില്‍ വെള്ളക്കെട്ട് കൂടെയാകുമ്പോള്‍ യാത്രകള്‍ ദുഷ്‌ക്കരമാകും. വാഹനം പുതിയതാണെങ്കിലും അല്ലെങ്കിലും ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. ടയറുകളും വൈപ്പറുകളും ഇലക്േ്രടാണിക് സംവിധാനങ്ങളും നോക്കണം.

വൈപ്പര്‍


മഴയാത്രയില്‍ ഏറ്റവും കൂടുതള്‍ ഉപയോഗിക്കേണ്ടി വരുന്ന ഒന്നാണ് വൈപ്പര്‍. കൃത്യമായി പ്രവര്‍ത്തിക്കാത്ത വൈപ്പര്‍, യാത്ര അസാധ്യമാക്കുകയും അപകടങ്ങള്‍ക്കും കാരണമാകും.
1. വൈപ്പര്‍ ബ്‌ളേഡുകള്‍ കട്ടിയായിട്ടുണ്ടെങ്കില്‍ മാറ്റണം.
2. വൈപ്പറുകളോടൊപ്പം ഗ്ലാസ്സുകളും നന്നായി കഴുകി വൃത്തിയാക്കി വയ്ക്കണം.

ടയറുകള്‍


നനഞ്ഞ റോഡിലൂടെ പോകുമ്പോള്‍ ടയറിനും പ്രതലത്തിനും ഇടയില്‍ വെള്ളത്തിന്റെ നേരിയ അടരുകള്‍ രൂപപ്പെടും. ഇത് ഒരു കണ്ണാടിയിലെന്നവണ്ണം വാഹനം തെന്നിനീങ്ങാനിടയാക്കും. പഴകിത്തേഞ്ഞ ടയറുകള്‍ നനഞ്ഞ റോഡില്‍ ഗ്രിപ്പ് നല്‍കില്ല.

കുറഞ്ഞത് 2 എം.എം. ത്രെഡ് എങ്കിലും ടയറുകള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ സാങ്കേതികമായി അക്വാപ്‌ളാനിങ് എന്ന പ്രതിഭാസത്തിന് കാരണമാകും.

അലൈന്‍മെന്റും വീല്‍ ബാലന്‍സിങ്ങും കൃത്യമാക്കുന്നതും ടയര്‍ പ്രഷര്‍ നിശ്ചിത അളവില്‍ നിലനിര്‍ത്തുന്നതും നല്ലതാണ്. പീരിയോഡിക്കല്‍ സര്‍വീസിന് കുറച്ച് സമയമേ ബാക്കിയുള്ളൂവെങ്കില്‍ നേരത്തെ തന്നെ ചെയ്യാം.

1. മഴക്കാലത്തിനു മുന്‍പ് തന്നെ വാഹനം വര്‍ക്ക് ഷോപ്പില്‍ കൊണ്ടു പോയി ചെറിയ അറ്റകുറ്റ പണികള്‍ ചെയ്യുന്നത് നന്നായിരിക്കും.
2. തുരുമ്പ് തടുക്കാനുള്ള സൊല്യൂഷന്‍ അടിവശത്തും മറ്റും സ്‌പ്രേ ചെയ്യണം.
3. വെള്ളം വാഹനത്തിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ള സുഷിരങ്ങളൊക്കെ അടയ്ക്കാന്‍ ആവശ്യപ്പെടണം. അടിവശത്ത് കൂടി വെള്ളം ഉള്ളിലേക്ക് കയറിയാല്‍ അപകടങ്ങളുണ്ടാകാനും ഇലക്‌ട്രോണിക്ക് സംവിധാനങ്ങള്‍ തകരാറിലാക്കുകയും ചെയ്യും. കൂടാതെ മാറ്റുകള്‍ നനഞ്ഞ് ദുര്‍ഗന്ധമുണ്ടാകും.
4. മഴവെള്ളത്തിലെ അസിഡിക്, പെയിന്റിന് മങ്ങലുണ്ടാക്കും. ഇത് തടയാന്‍ മഴക്കാലത്തിന് മുമ്പ് ബോഡി വാക്‌സ് പോളിഷ് നല്ലതാണ്. ഇതൊരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കും.
5. മഴക്കാലത്ത് എയര്‍കണ്ടീഷണര്‍ എന്തിനെന്ന് ചിന്തിക്കരുത്. പെരുമഴയില്‍ ഗ്‌ളാസുകള്‍ ഉയര്‍ത്തിയിട്ട് ഓടിക്കുമ്പോള്‍ എയര്‍ കണ്ടീഷണര്‍ വേണം. പരിശോധന ഇവയ്ക്കും ആവശ്യമാണ്.

ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ


1. വെള്ളക്കെട്ടുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കുക. ഇനിയങ്ങനെ യാത്ര ചെയ്യേണ്ടി വന്നാല്‍ വേഗത ഒരിക്കലും കൂട്ടാന്‍ ശ്രമിക്കരുത്.
2. വെളളക്കെട്ടില്‍ വാഹനം നിന്നാല്‍ ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. നിന്ന കാര്‍ തള്ളി മാറ്റുകയാണ് വേണ്ടത്. ഏതെങ്കിലും കാരണവശാല്‍ എഞ്ചിനിലേക്ക് വെള്ളം കയറിയാല്‍ ഫലം വിനാശകരമാകും.
3. വളവുകള്‍ സൂക്ഷിച്ച് മാത്രം തിരിയുക. വാഹനം വെട്ടിച്ചെടുക്കുന്നത് ഒഴിവാക്കുക.
Thursday 27 Jul 2017 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW