Tuesday, September 12, 2017 Last Updated 17 Min 11 Sec ago English Edition
Todays E paper
Thursday 27 Jul 2017 03.29 PM

ദീപികാ സ്‌റ്റൈല്‍

''സിനിമയ്ക്കു പുറത്ത് താന്‍ സാധാരണ ഒരു സ്ത്രീയാണെന്നും വളരെ മാന്യമായ വസ്ത്രം മാത്രമേ ധരിക്കൂവെന്നും ദീപിക പദുക്കോണ്‍ വ്യക്തമാക്കുന്നു''
uploads/news/2017/07/131245/Weeklynetcafe270717.jpg

ശരീരസൗന്ദര്യത്തെ അതീവശ്രദ്ധയോടെ കാത്തുപരിപാലിക്കുന്ന താരറാണിയാണ് ദീപിക പദുക്കോണ്‍. ബാഡ്മിന്റണ്‍ താരമായ പ്രകാശ്പദുക്കോണിന്റെ പുത്രിയായ ഇവര്‍ അച്ഛന്റെ പാത പിന്തുടര്‍ന്നുവെങ്കിലും പതിയെ ദീപികയുടെ ശ്രദ്ധ മോഡലിംഗിലേക്ക് മാറി.

അധികം താമസിയാതെ തന്നെ ബിഗ്‌സ്‌ക്രീനിലേക്ക് ക്ഷണം ലഭിച്ച ദീപിക 2007 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം 'ഓം ശാന്തി ഓം' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കിമാറ്റുകയെന്ന പോലെയായിരുന്നു ദീപികയുടെ സിനിമകള്‍ ഓരോന്നും.

വര്‍ക്കൗട്ട് ഇഷ്ടമാണ്, പക്ഷേ?


ഷൂട്ടിംഗ് തിരക്കുകളാല്‍ വര്‍ക്കൗട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും പലപ്പോഴും സാധിക്കാറില്ല. എങ്കിലും ദിവസേന രാവിലെ തന്നെ എഴുന്നേല്‍ക്കുകയും അരമണിക്കൂറെങ്കിലും നടക്കാനിറങ്ങാനും താരം പ്രത്യേകം ശ്രദ്ധിക്കുന്നു. പോരാത്തതിന് മുടങ്ങാതെ യോഗ ചെയ്യാനും ദീപികയ്ക്ക് ഇഷ്ടമാണ്.

ഭക്ഷണത്തില്‍ നിയന്ത്രണം?


ഭക്ഷണകാര്യത്തില്‍ കൃത്യമായ ടൈംടേബിള്‍ പുലര്‍ത്താന്‍ ഈ താരം ശ്രദ്ധിക്കുന്നു. അതായത് ഫില്‍ട്ടര്‍ കോഫിയും ഏതെങ്കിലും ലഘുഭക്ഷണവുമാകും ബ്രേക്ക്ഫാസ്റ്റ്. ഉച്ചയ്ക്ക് പഴങ്ങള്‍, പച്ചക്കറികള്‍, സാലഡുകള്‍.

ഒരുനേരം മാത്രമാണ് ചോറ് കഴിക്കുക. ആ സമയം മീന്‍കറിയാണ് കോമ്പിനേഷനായി താല്‍പര്യം. എന്നാല്‍ ചില സമയങ്ങളില്‍ ക്രമീകരണം നോക്കാതെ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്ന താരം അടുത്തദിവസം നന്നായി ഹാര്‍ഡ്‌വര്‍ക്ക് ചെയ്ത് ആവശ്യത്തിലധികമായി കഴിച്ച ഭക്ഷണത്തിന്റെ കൊഴുപ്പ് നീക്കിക്കളയാനും ശ്രദ്ധിക്കാറുണ്ട്.

ഉയര്‍ന്ന പ്രതിഫലത്തിനുടമ


സിനിമാരംഗത്ത് പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവുമാത്രം പോരാ, ഭാഗ്യവും വേണം. മലയാള സിനിമയില്‍ നോക്കിക്കഴിഞ്ഞാല്‍ സൂപ്പര്‍ താരപദവിയില്‍ നില്‍ക്കുന്ന നടന്മാര്‍ക്കാണ് പ്രതിഫലം കൂടുതല്‍.
uploads/news/2017/07/131245/Weeklynetcafe270717a.jpg

നായികമാര്‍ ഇക്കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. എന്നാല്‍ അന്യഭാഷയിലെ അവസ്ഥ മറ്റൊന്നാണ്. കാരണം അവിടെ നായകന്മാര്‍ക്കൊപ്പം, അല്ലെങ്കില്‍അവര്‍ക്കുമീതെയാണ് നായികമാരുടെ പ്രതിഫലം.

ഓരോ തവണയും തുക വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇതൊരു മത്സരമായിക്കാണുന്ന നായികമാരും കുറവല്ല. ഇക്കൂട്ടത്തില്‍പ്പെട്ട നടിയാണ് ദീപികാ പദുക്കോണ്‍. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഈ താരം ആര്‍ഭാടജീവിതത്തിലും അല്‍പ്പം മുമ്പിലാണെന്ന് പറയാം.

സിംപിളായ വസ്ത്രധാരണം


വസ്ത്രധാരണത്തില്‍ പിശുക്കു കാണിക്കുന്ന നടിയാണ് ദീപികയെന്നാണ് പൊതുവെയുള്ളസംസാരം. എന്നാല്‍ സിനിമയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായ വസ്ത്രം ധരിക്കേണ്ടത് ആവശ്യമായതിനാലാണ് അത്തരം വേഷങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ദീപിക പറയുന്നു.

മാത്രമല്ല, സിനിമയ്ക്ക് പുറത്ത് താന്‍ സാധാരണ ഒരു സ്ത്രീയാണെന്നും വളരെ മാന്യമായ വസ്ത്രം മാത്രമേ ധരിക്കൂവെന്നും ഇഷ്ടവേഷം സാരിയാണെന്നും താരം വ്യക്തമാക്കുന്നു.

എന്നും പെണ്‍പക്ഷത്ത്


സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കും അവരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്ന ഈ താരം സ്ത്രീവിഷയങ്ങളുമായിബന്ധപ്പെട്ട് വിവിധ ഇന്ത്യന്‍ പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവയില്‍ ധാരാളം കോളങ്ങള്‍ എഴുതുന്നുണ്ട്. ഏതൊരു ജോലിയിലും സ്ത്രീകള്‍ മുന്നിലാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇതിനോടകം ദീപിക വ്യക്തമാക്കിക്കഴിഞ്ഞു.

ദീപികയുടെ സ്വപ്നമാളിക


ബോംബെയിലെ പ്രഭാദേവി എന്ന സ്ഥലത്ത് ദീപിക വാങ്ങിച്ച ബംഗ്‌ളാവിന്റെ വില 16കോടി രൂപയാണ്. ഇതിനു പുറമെ ബംഗ്‌ളാവിന്റെ അലങ്കാരത്തിനും മറ്റുമായി രണ്ടുകോടി രൂപയും ചിലവഴിച്ചു.

വലിപ്പമേറിയ സ്വീകരണമുറികളും ഭിത്തികളിലെ അമൂല്യമായ പെയിന്റിംഗും ഈ ബംഗ്‌ളാവിനെ മനോഹരമാക്കുന്നു. ഈ ബംഗ്‌ളാവിലെ വൈദ്യുതി സംവിധാനം തികച്ചും വ്യത്യസ്തമാണ്.

ഒരു സ്വിച്ചിട്ടാല്‍ ഒന്നിനുപകരം അവിടെയുള്ള എല്ലാ വിളക്കുകളും തെളിയും ,സ്വിച്ച് ഓഫാക്കിയാലും അങ്ങനെതന്നെ. ദീപികയുടെ ഈ സ്വപ്നമാളികയിലേക്ക് ക്ഷണമാഗ്രഹിച്ച് നിരവധിയാളുകള്‍ സിനിമയിലുണ്ട്.

തയ്യാറാക്കിയത്
ദേവിന റെജി

Ads by Google
Advertisement
TRENDING NOW