Tuesday, September 12, 2017 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 02.51 PM

ജീവിതത്തില്‍ മുന്‍പ് നടന്ന ദുരന്തങ്ങള്‍ വീണ്ടും ഓര്‍ത്താല്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്

uploads/news/2017/07/131238/lifestyl270717.jpg

ജീവിതത്തില്‍ മുന്‍പ് നടന്ന ദുരന്തങ്ങള്‍ ഓര്‍ക്കുന്നത് ഓര്‍മ്മക്കുറവിനും ബുദ്ധിമാന്ദ്യത്തിലേക്കും നിങ്ങളെ നയിക്കുമെന്ന് പുതിയ പഠനങ്ങള്‍.

വിദഗ്ദരുടെ കണ്ടെത്തല്‍ പ്രകാരം ഓര്‍മ്മക്കുറവ് വിദ്യാഭ്യാസത്തെയും ജോലിയെയും ബാധിച്ചേക്കും. ദുര്‍ബലമായ ബോധന നിയന്ത്രണം കുട്ടികളില്‍ ശാരീരിക ആരോഗ്യത്തിനും, ഉയര്‍ന്ന മരണ നിരക്കിനും, വ്യക്തിപരമായ സമ്പത്ത് കുറയ്ക്കുന്നതിനും, കുറ്റവാസന ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

അക്രമകരമായ സംഭവങ്ങള്‍ ഓര്‍ക്കുന്നത് ബുദ്ധിമാന്ദ്യത ഉണ്ടാക്കുന്നതായി പഠനത്തില്‍ പറയുന്നു. ഇത് ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കുന്നു.

ദാരിദ്ര്യം, അക്രമം എന്നീ ദുരന്തങ്ങള്‍ ഒരു മനുഷ്യനെയോ ഒരു കൂട്ടത്തെയോ ബാധിക്കുന്നത് തെറ്റായ ഫലം നല്‍കുന്നുവെന്ന് യുഎസിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പിയട്രോ ഒര്‍ത്തോലീവ പറയുന്നു.

വിദഗ്ദരുടെ പഠനഫലങ്ങള്‍ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസ്(പിഎന്‍എഎസ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കൊലപാതകം നേരിട്ട് കാണുന്ന വ്യക്തിക്ക് ആ ദുരന്തം എപ്പോള്‍ ഓര്‍ത്താലും ഭയവും, അക്രമവാസനയും ഉണ്ടാകും. എന്ത് ചെയ്യണമെന്ന വ്യഥയില്‍ മറ്റ് പലതും മറന്ന് പോകും. ആ സംഭവത്തിന്റെ ആഘാതം അയാളില്‍ ഏല്‍പ്പിക്കുന്നത് കടുത്ത ഓര്‍മ്മക്കുറവായിരിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Thursday 27 Jul 2017 02.51 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW