Tuesday, September 12, 2017 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.01 PM

'കളിമണ്ണ്' പറഞ്ഞ കഥ ജീവിതമായപ്പോള്‍; ഭര്‍ത്താവ് മരിച്ച് 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ കുഞ്ഞിന് ജന്മം നല്‍കി

uploads/news/2017/07/131221/preg.jpg

ന്യൂയോര്‍ക്ക്: മലയാള സിനിമയില്‍ ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു കളിമണ്ണ്. ഭര്‍ത്താവിന്റെ മരണം ഉറപ്പായപ്പോള്‍ അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിക്കുകയും, ബീജം ശേഖരിച്ച് കുഞ്ഞിനെ പ്രസവിക്കുന്നതുമായിരുന്നു ചിത്രം. മലയാളത്തില്‍ സിനിമയായ കഥ അമേരിക്കയില്‍ ഒരു ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്.

ഭര്‍ത്താവ് മരിച്ച ദിവസം പെയ് ഷിയാ ചെന്‍ എന്ന 29കാരി ആലോചിച്ചത് എന്നെങ്കിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ പ്രസവിക്കാനാകുമോ എന്നാണ്. ഭാര്യയുടെ ആഗ്രഹം മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ വെര്‍ജിയന്‍ ലിയു എന്ന ഭര്‍ത്താവിന്റെ ബീജങ്ങള്‍ ശേഖരിച്ചു വെച്ചു. ന്യൂയോര്‍ക്കില്‍ പോലീസായിരുന്ന ലിയു പെട്രോളിങ്ങിനിടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണ ശേഷം പലതവണ കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ പിന്മാറാന്‍ പെയ് തയ്യാറായില്ല. ഇതിനായുള്ള ശ്രമങ്ങളൊന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. അവസാനം ആഞ്ചലീന എന്ന കൊച്ചു മകളെ കാണാനെത്തിയപ്പോള്‍ മാത്രമാണ് ഇവര്‍ അറിഞ്ഞത്. മകള്‍ക്ക് ഒരു മാസം തികയുമ്പോള്‍ കുഞ്ഞുമായി ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ ചെന്ന് ലിയൂ ഇതാ നിന്റെ മകള്‍ എന്ന് പറയാന്‍ കാത്തിരിക്കുകയാണ് ചെന്‍.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW