Friday, July 20, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.34 PM

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ അത്ര വലിപ്പമുള്ള ചിലന്തി

uploads/news/2017/07/131220/crocroch.jpg

ഭക്ഷണം കഴിക്കുന്ന പാത്രത്തിന്റെ അത്ര വലിപ്പമുള്ള ചിലന്തി. ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ് കുടുംബാംഗങ്ങള്‍ ഇത്ര വലിപ്പമുള്ള ചിലന്തിയെ കണ്ടെത്തിയത്. ക്യൂന്‍സ്ലാന്‍ഡിലെ മൗണ്ട് കൂളമില്‍ ഉള്ള ലോറന്‍ ആന്‍സെല്‍ എന്ന സ്ത്രീയാണീ ഭീമന്‍ ചിലന്തിയുടെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ആരെയും ഭയപ്പെടുത്തുന്ന ഈ ചിലന്തിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍. ഈ ചിലന്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും ഇതിനെ കൊല്ലാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇതിന് അറഗോഗ് എന്നാണ് തങ്ങള്‍ പേരിട്ടിരിക്കുന്നതെന്നും ആന്‍സെല്‍ പറയുന്നു.

uploads/news/2017/07/131220/cro1.jpg

ഈ ഭീമാകാരനായ ഹണ്ട്സ്മാന്‍ സ്പൈഡര്‍ അവരുടെ വീടിന്റെ വിന്‍ഡോയുടെ പുറം ഭാഗത്താണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ അവരുടെ പാര്‍ട്ട്ണര്‍ ഡിന്നര്‍ പാകം ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഈ ഭീമന്‍ ചിലന്തിയെ ശ്രദ്ധയില്‍ പെട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ ചിലന്തി അപകടകാരിയായിട്ടല്ല പ്രത്യക്ഷപ്പെട്ടതെങ്കിലും തങ്ങള്‍ ഇതിനെ വിന്‍ഡോ ഗ്ലാസില്‍ നിന്നും ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് സൗഹാര്‍ദപൂര്‍വമല്ല പ്രതികരിച്ചിരിക്കുന്നതെന്നാണ് ആന്‍സെല്‍ വെളിപ്പെടുത്തുന്നത്. ഇതിന് മുമ്പ് ഇത്രയും വലുപ്പമുള്ള എട്ടുകാലിയെ കണ്ടിട്ടിട്ടില്ലെന്നും സ്ത്രീ പറയുന്നു.

Ads by Google
Thursday 27 Jul 2017 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW