Tuesday, November 21, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.30 PM

വാട്‌സ്ആപ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു

whatsapp voice call, whatsapp vdieo call

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്‌സ്ആപ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. വ്യവസായികള്‍ക്ക് ഉപയോഗിക്കാനായി ഒരു ആപ്പും വോയ്‌സ്‌കോളില്‍നിന്ന് എളുപ്പത്തില്‍ വീഡിയോ കോളിലേക്കു മാറാനുള്ള ഫീച്ചറുമാണ് വാട്‌സ്ആപ് പുതിയതായി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വോയ്‌സ് കോളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറണമെങ്കില്‍ കോള്‍ കട്ട് ചെയ്യണം. ഈ രീതിയില്‍ നിന്ന് മാറ്റി കോള്‍ മാറ്റുന്നതിനുള്ള ഐക്കണ്‍ സ്‌ക്രീനില്‍ വരുന്ന രൂപത്തിലാണ് വാട്‌സ്ആപിന്റെ പുതിയ പരിഷ്‌കാരമെന്നാണ് റിപ്പോര്‍ട്ട്.

വ്യാപാരികള്‍ക്ക് ഉപഭോക്താകളുമായി ആശയവിനിമയം നടത്തുന്നതിനായി പുതിയ ആപ്പും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിലെയും ട്വിറ്ററിലെയും പോലെ വ്യാപാരികള്‍ക്ക് വാട്‌സ്ആപ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നാണ് സൂചന. ഇതുവഴി വ്യാജ അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
TRENDING NOW