Thursday, November 23, 2017 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.02 PM

ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ വെറുപ്പ് ഇല്ലാതാകും ; പറയുന്നത് ഒരു ഫോട്ടോഗ്രാഫര്‍

uploads/news/2017/07/131204/rat.jpg

എലി എന്ന് കേട്ടാല്‍ തന്നെ മുഖം ചുളിക്കുന്നവരാണ് എല്ലാവരും. അതിനെ കണ്ടാലോ പലരും ഓടും. വികൃത ജീവിയെ കാണുന്ന പോലെയാണ് എല്ലാവരും എലിയെ കാണുന്നത്. അത് പരത്തുന്ന അസുഖങ്ങളും നാശങ്ങളുമാണ് ആദ്യ കാഴ്ചയില്‍ പോലും മനസ്സില്‍ ഓടി എത്തുന്നത്. എന്നാല്‍ കാനഡിയിലെ 32 കാരനായ ഡെയ്‌നി ഓസ്ഡാമര്‍ എന്ന ഫോട്ടോഗ്രാഫര്‍ പറയുന്നത് താന്‍ എടുത്ത ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഒരിക്കലും എലിയെ വെറുക്കില്ലെന്നാണ്. സംഭവം സത്യവുമാണ് എലിയുടെ മനോഹരമായ ചിത്രങ്ങളാണ് ഇവര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.

uploads/news/2017/07/131204/rat1.jpg

എലിയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ എലികളെ വളര്‍ത്തുകയാണ് ഡെയ്‌നി ആദ്യം ചെയ്തത്. തുടര്‍ന്ന് അവയുമായി ഇടപഴകി. എലിയെന്ന ജീവിയോടുള്ള മുന്‍വിധികള്‍ ഇല്ലാതാക്കുന്നതാണ് തനിക്ക് ലഭിച്ച അനുഭവമെന്ന് ഇവര്‍ പറയുന്നു. അവ നല്ലൊരു വളര്‍ത്തു മൃഗമാണെന്ന അഭിപ്രായമാണ് ഡെയ്‌നിക്കുള്ളത്. എലികള്‍ പൂച്ചകളോടും, നായകളോടും സൗഹൃദം സ്ഥാപിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായതായി ഇവര്‍ പറയുന്നു. വളരെ സ്മാര്‍ട്ടും, അനുകമ്പയും, സ്‌നേഹവും എലിയ്ക്കുണ്ടെന്ന് ഡെയ്‌നി സാക്ഷ്യപ്പെടുത്തുന്നു. പൂച്ചകളെ പോലെ കളിക്കാനും, ഓടാനുമൊക്കെ എലികള്‍ക്കും സാധിക്കുമെന്നും ഇവര്‍ പറയുന്നു. താന്‍ എടുത്ത ഈ ചിത്രങ്ങള്‍ കണ്ടാല്‍ എലികളെ നിങ്ങള്‍ക്ക് വെറുക്കാന്‍ കഴിയില്ലെന്നാണ് ഡെയ്‌നി പറയുന്നത്.

uploads/news/2017/07/131204/rat2.jpg

Ads by Google
Ads by Google
LATEST NEWS
TRENDING NOW