Monday, November 06, 2017 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 10.42 AM

‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ ഇൻഡിഗോയുടെ കൊഴികോട് യാത്ര ദുരിതകടല്‍താണ്ടികുന്നതായി അനുഭവസാക്ഷ്യം

uploads/news/2017/07/131190/gulf270717b.jpg

ദോഹ : ഇൻഡിഗോയുടെ കോഴിക്കോട് സർവീസ് യാത്രക്കാരെ ദുരിതകടല്‍താണ്ടികുന്നതായി അനുഭവസാക്ഷ്യം . പരമാവധി വെറുപ്പിക്കുന്ന രീതിയിലുള്ള സർവീസാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം .

അനുവദിച്ച ബാഗേജ് ആനുകൂല്യങ്ങളിൽ അല്പം പോലും വിട്ടുവീഴ്ച കാണിക്കാതെ , നടത്തുന്ന സർവീസ് പാവപ്പെട്ട പ്രവാസികളായ യാത്രക്കാർ ആരംഭത്തിൽ തന്നെ മടുത്ത മട്ടിലാണ് പ്രഥമ ഇന്റിഗോ യാത്ര.

ബഡ്ജറ്റ് എയർ ലൈനാണെങ്കിലും പുതിയ സർവീസ് എന്ന നിലയിൽ അനുവദിക്കാമായിരുന്ന അത്യാവശ്യം ഇളവുകൾ ഒക്കെ മാനേജ് മെന്റ് കടും പിടുത്തതിലൂടെ അനുവദിക്കാത്ത കാഴ്ചയാണ് സഹയാത്രികരായ പലരും യാത്ര മദ്ധ്യേ പങ്കുവെച്ചത് .

ഹാൻഡ് ബാഗേജിന് അധികമുള്ള തുക്കത്തിന് ചാർജ് ചെയ്യുന്നതിന് പകരം മുഴുവൻ തൂക്കത്തിനും പണമടക്കണമെന്ന വിചിത്ര നിബന്ധനകളാണ് നടപ്പിലാക്കിയതായി കാണുന്നത് .

ഹാൻഡ് ബാഗേജിൽ ഏഴ് കിലോക്ക് പുറമെ ഡ്യൂട്ടി ഫ്രീ അനുവദിക്കുന്നുമില്ല ഡ്യൂട്ടി ഫ്രീ വാങ്ങിയവർ ഹാൻഡ് ബാഗേജിലെ മുഴുവൻ ഭാരത്തിനും ഭീമമായ സംഖ്യ അടച്ചെങ്കിൽ മാത്രമേ കൊണ്ട് പോകാൻ അനുവദിക്കുന്നുമുള്ളു .

ഈ തൂക്കം പരിശോധിക്കാൻ മാത്രമായി ഡ്യൂട്ടി ഫ്രീ ഏരിയ കഴിഞ്ഞുള്ള ബോർഡിങ് കവാടത്തിനു സമീപം പ്രത്യേക ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി നിയമിച്ച കാഴ്ചയാണ് വിമാനത്താവളത്തിൽ കാണാനായത്.

ഒപ്പം യാത ചെയ്‌ത ഒരു സഹോദരിയുടെ ഹാൻഡ് ബാഗേജിലുണ്ടായിരുന്ന ഡ്യൂട്ടി ഫ്രീ പാർച്ചസ് സാദനങ്ങൾ പലതും ബോർഡിങ് കവാടത്തിൽ പരിശോധനക്ക് ശേഷം ഉപേക്ഷിക്കാൻ നിർബന്ധിതമായ അവസ്ഥയും കാണാനിടയായതായി സഹയാത്രികരില്‍ ഒരാള്‍ പറഞ്ഞു .

വിമാനത്തിനകത്തു അത്യാവശ്യമുള്ള ഗുളിക കഴിക്കാൻ കുടിവെള്ളം ആവശ്യപ്പെട്ടെങ്കിലും കാശുകൊടുത്തു വാങ്ങണമെന്നായിരുന്നു വിമാന ജോലിക്കാരുടെ നിസ്സാഹായവസ്ഥയി ലുള്ള മറുപടി.

ടിക്കറ്റ് കരാറിൽ ബാഗേജ് ,ഫുഡ്& ബീവറേജ് സംബന്ധമായി കർശന നിബന്ധനകളൊക്കെ എഴുതി ചേർത്തിട്ടുള്ളത് കര്‍ശനമായി പാലിക്കുന്നത് രോഗികളോട് അനുകബയില്ലതെയാണെന്ന് ചൂണ്ടികാണിക്കപെടുന്നു.

ആകാശ യാത്ര മത്സരം മുറുകുമ്പോൾ യാത്ര സൗഹൃദ സേവനങ്ങൾ ശക്തിപ്പെടുത്താൻ വിമാനക്കമ്പനികളെല്ലാം മത്സരിക്കുമ്പോളാണ് പുതിയ സർവീസുമായി ദോഹയിലേക്ക് വന്ന ഇൻഡിഗോ വിമാനക്കമ്പനി യാത്രക്കാരെ അകറ്റുന്ന സമീപനവുമായ സർവീസ് തുടങ്ങിയിരിക്കുന്നത് . കഴിഞ്ഞ ദിവസം യാത്രക്കാരിലൊരാള്‍മാധ്യമങ്ങള്‍ക്കയച്ച കത്തിലാണ് മോശം സര്‍വീസിനെകുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്‌.


മുഹമ്മദ്‌ ഷഫീക് അറക്കല്‍

Ads by Google
Thursday 27 Jul 2017 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW