Friday, November 24, 2017 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 10.39 AM

നടിയുമായി പിന്നീട് അകലാന്‍ ഉണ്ടായ കാരണം തേടി? നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ റിമി ടോമിയുടെ മൊഴിയെടുത്തു

uploads/news/2017/07/131189/rimi-tomy.jpg

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടിയുമായി നേരത്തേ സൗഹൃദത്തിലായിരുന്ന ഗായിക റിമി ടോമിയുടെ മൊഴിയെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് റിമിയെ അന്വേഷണസംഘം വിധേയമാക്കിയേക്കാന്‍ സാധ്യതയുണ്ട്. പോലീസ് ഫോണിലൂടെ ഗായികയുടെ പ്രാഥമിക മൊഴിയെടുക്കല്‍ നടത്തിയതായി വിവരമുണ്ട്. ദിലീപുമായി സാമ്പത്തിക ഇടപാട് ഉണ്ടോയെന്നും നടിയെ ആക്രമിച്ച വിവരം എങ്ങിനെ അറിഞ്ഞെന്നും ഗായിക ഉള്‍പ്പെട്ട ചില താരനിശയുടെ വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്.

മുഖ്യമായും ഈ കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയില്‍ നടന്ന ഒരു താരനിശ നടന്നതുമായി ബന്ധപ്പെട്ട വിവരമാണ് തേടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനും ഇതിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനും ശേഷമായിരുന്നു ഷോ നടന്നത്. ഇതിന് പിന്നാലെയായിരുന്നു തനിക്കെതിരേ ഗൂഡാലോചന നടക്കുന്നെന്ന് ആരോപിച്ച് ദിലീപ് രംഗത്ത് എത്തിയതും. അക്രിക്കപ്പെട്ട നടി ദിലീപും കാവ്യയും റിമിയുമെല്ലാം ഉള്‍പ്പെട്ട വലിയ സൗഹൃദ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് റിമി ആക്രമിക്കപ്പെട്ട നടിയുമായി അകലുകയും ചെയ്തു. ഇതിന്റെ കാരണമാണ് പോലീസ് തെരഞ്ഞത്. ഈ താരനിശയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.

കൃത്യത്തിന് മുമ്പോ ശേഷമോ ഇത് ദിലീപുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും വിവരമുണ്ടോ എന്ന ്കണ്ടെത്താനാണ് പോലീസ് ഗായികയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ദിലീപിന്റെ മിക്ക വിദേശഷോകളിലും റിമിടോമിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗായികയ്ക്ക് എന്തൊക്കെ വിവരങ്ങള്‍ അറിയാം എന്നതും അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരമാകുമെന്നാണ് വിലയിരുത്തല്‍. ഉത്തരങ്ങളില്‍ ചിലത് സംശയാസ്പദമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഗായികയെ പിന്നീട് വിശദമായി ചോദ്യം ചെയ്്‌തേക്കുമെന്നാണ് സൂചനകള്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും അന്വേഷിച്ചു.

മുമ്പ് ഗായികയുടെ ആസ്തിയുമായി ബന്ധപ്പെട്ട നടന്ന ആദായ നികുതി വകുപ്പ് അന്വേഷണത്തിന് കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു. ചില ചോദ്യങ്ങള്‍ക്കു ഗായിക നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിവരം. നേരത്തേ ലണ്ടന്‍ ടൂറുമായി ബന്ധപ്പെട്ട് കിട്ടിയ പല മൊഴികളിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഈ ടൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളായി കാവ്യാമാധവന്‍, കാവ്യയുടെ മാതാവ്, റിമിടോമി എന്നിവരില്‍ നിന്നും കിട്ടിയ വിശദാംശങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. ഇതിലെ പൊരുത്തക്കേടുകള്‍ വെച്ചു വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

Ads by Google
Thursday 27 Jul 2017 10.39 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW